
















ചില നിമിഷങ്ങള്‍ ജീവിതത്തിലെന്നും ഓര്‍ത്തുവയ്ക്കുന്നതാണ്. അത്തരത്തില്‍ ഒരു മനോഹര സായാഹ്നം സമ്മാനിക്കുകയായിരുന്നു നന്ദഗോവിന്ദം ഭജന്‍സ്. ഭക്തിയിലെ സ്‌നേഹവും സന്തോഷവും ഏറ്റുവാങ്ങി ഗാനങ്ങളില്‍ ലയിച്ചു കൂടെ പാടുന്ന കാണികളായിരുന്നു ഇവിടെ.

ഗ്ലോബല്‍ ഭജനയാന്‍ യുകെയുടെ യുകെ അയര്‍ലന്‍ഡ് പര്യടനത്തിന്റെ ഭാഗമായി ഇന്നലെ സൗത്താംപ്റ്റണിലായിരുന്നു ഭജന നടന്നത്. കിങ്‌സ് കോണ്‍ഫറന്‍സ് സെന്ററിലെ നിറഞ്ഞ വേദിയില്‍ സംഘം തകര്‍ത്തു പാടിയപ്പോള്‍ കുരുന്നുകള്‍ ഉള്‍പ്പെടെ ഏവരും ഈ ഗാനങ്ങള്‍ ഏറ്റുപാടുകയായിരുന്നു. ഹരിവരാസനം പാടി അവസാനിക്കുമ്പോള്‍ ഭക്തിനിര്‍ഭരമായ ഒരോ നിമിഷങ്ങളും ഹൃദയത്തിലേറ്റു വാങ്ങി കഴിഞ്ഞിരുന്നു കാണികള്‍. മണ്ഡല കാലമാകാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സംഗീതത്തിലൂടെ ഭജനയിലൂടെ വീണ്ടുമൊരു വിസ്മയം തീര്‍ക്കുകയായിരുന്നു നന്ദഗോവിന്ദം ഭജന്‍സ്.


നവീന്‍ മോഹന്‍, പ്രവീണ്‍, മനു മോഹന്‍, അഭിജിത്ത്, ശ്രീലാല്‍ വേണു എന്നിവര്‍ മനോഹരമായ ഗാനങ്ങളിലൂടെ വേദി കീഴടക്കി. ഉണ്ണി കൃഷ്ണന്‍, ഹരികൃഷ്ണന്‍ വോക്കല്‍ സപ്പോര്‍ട്ട് നല്‍കി.അഖില്‍ കൃഷ്ണ (വയലിന്‍), രാജേഷ് ജയന്‍ (ഹാര്‍മോണിയം), സിദ്ധാര്‍ത്ഥി ശങ്കര്‍ (മൃതംഗം) എന്നിവരും പിന്തുണ നല്‍കി.



വിനോദിൻ്റെ നേതൃത്വത്തിലുള്ള നവധാര യുകെയും അരുണ്‍ നായരിന്റെ നേതൃത്വത്തിലുള്ള വൺനെസ്സ് ക്രിയേഷൻസും ചേർന്നാണ് ഈ മനോഹരമായ ഷോ കാണികളിലേക്കെത്തിച്ചത്. പപ്പനും ജിനോയിസും അവതാരകരായിരുന്നു.

ഇന്ന് കാര്‍ഡിഫിലാണ് വൈകീട്ട് നന്ദഗോവിന്ദം ഭജന്‍സിന്റെ ഷോയുള്ളത്.



ഡബ്ലിന്‍, ഗ്ലോസ്‌ഗോ, ഡാര്‍ലിങ്ടണ്‍, ഓക്‌സ്‌ഫോഡ്, ക്രോയ്‌ഡോണ്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പ്രോഗ്രാമുകള്‍ ഒരുക്കിയിട്ടുണ്ട്.

