CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 50 Minutes 59 Seconds Ago
Breaking Now

കൈതിയില്‍ കാര്‍ത്തിയ്ക്ക് മുന്നേ സിനിമയില്‍ നായകന്‍ ആകേണ്ടിയിരുന്നത് വിജയ് സേതുപതി

ലോകേഷ് കനകരാജിന്റെ കരിയറില്‍ നിര്‍ണായകമായ സിനിമയാണ് കാര്‍ത്തി നായകനായി 2019ല്‍ റിലീസിന് എത്തിയ കൈതി. ചിത്രം തിയേറ്റററുകളില്‍ നിന്ന് വിജയം നേടുക മാത്രമല്ല, ഇന്ത്യയിലെമ്പാടും അനവധി കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രവും കൈതി ആയിരുന്നു. ലോകേഷിന്റെ സിനിമകളില്‍ ഏറ്റവും മികച്ചതായി പലരും കണക്കാക്കുന്ന ചിത്രം കൂടിയാണ് കൈതി. ഇപ്പോഴിതാ കാര്‍ത്തിയ്ക്ക് മുന്നേ സിനിമയില്‍ നായകന്‍ ആകേണ്ടിയിരുന്നത് വിജയ് സേതുപതി ആയിരുന്നു. കഥ അന്ന് ഫിക്‌സ് ആയില്ലെന്നും പിന്നീട് കാര്‍ത്തി ആ റോള്‍ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും വിജയ് സേതുപതി പറയുന്നു.

'ഞാന്‍ ചെയ്യാതെ വിട്ടതിന് ശേഷം അത് എനിക്ക് ചെയ്യാമായിരുന്നു എന്ന് തോന്നിയത് ഒരു ചിത്രമാണ്. കൈതിയായിരുന്ന് അത്. അന്ന് അത് ഫിക്സായിരുന്നില്ല. ഞങ്ങള്‍ പ്രൊജക്ടിനെ കുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് കാര്‍ത്തി സാര്‍ ചെയ്യുകയാണെന്ന് പറഞ്ഞു. കാര്‍ത്തി സാര്‍ ഈ കാര്യം എന്നോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു.

വി.എസ് ഞാന്‍ ആ റോള്‍ ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍, സൂപ്പറായി ചെയ്യൂ സാര്‍ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ലോകേഷ് എനിക്ക് അനിയനെ പോലെയാണ്. കാര്‍ത്തി സാര്‍ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ആളുമാണ്. കഥ കേട്ടപ്പോള്‍ തന്നെ ചിത്രം ഹിറ്റാകുമെന്ന് എനിക്കറിയാമായിരുന്നു. ഈ ചിത്രമൊഴിച്ചാല്‍ വേറെ ഒരു പടവും എനിക്ക് അങ്ങനെ ചെയ്യാമായിരുന്നുവെന്ന് തോന്നിയിട്ടില്ല,' വിജയ് സേതുപതി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.