Breaking Now

അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ആണവവാഹക ശേഷിയുള്ള അഗ്നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ഒഡീഷയിലെ വീലര്‍ ഐലന്‍ഡില്‍ നിന്ന് ഇന്ന് രാവിലെ 8.43 നായിരുന്നു അഗ്നി - 5 ന്റെ രണ്ടാം പരീക്ഷണവിക്ഷേപണം നടത്തിയത്. കഴിഞ്ഞ വർഷം ഏപ്രിൽ 19 രാവിലെ 8.07-നു ആയിരുന്നു ആദ്യ പരീക്ഷണവിക്ഷേപണം നടന്നത്. ഒന്നാംഘട്ട വിക്ഷേപണപരീക്ഷണം ഒഡിഷാതീരത്തിനടുത്തുള്ള വീലർ ദ്വീപിൽനിന്നായിരുന്നു. 17 മീറ്റര്‍ നീളമുള്ള മിസൈല്‍ 5,000 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരെ പ്രഹരശേഷിയുള്ള അഗ്നി-5 ന് അയല്‍രാജ്യമായ ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗ് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനസ്ഥലങ്ങളില്‍ പോലും പ്രഹരം നടത്താനാകും. 1983 ലാണ് ഇന്ത്യ അഗ്നി-5 ന്റെ നിര്‍മാണം ആരംഭിച്ചത്. 2017 - ഓടെ മിസൈല്‍ പൂര്‍ണ സജ്ജമാകുമെന്നാണ് കരുതുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.