Breaking Now

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ ആർക്കും അതൃപ്തിയില്ല: സുഷമ സ്വരാജ്

നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് ആരും അതൃപ്തരല്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പാര്‍ട്ടി പാര്‍ലിമെന്ററി യോഗത്തില്‍ അദ്വാനി പങ്കെടുത്തില്ലായിരുന്നു. എന്നാൽ അദ്വാനി പക്ഷക്കാരായ സുഷമ സ്വരാജ് യോഗത്തിൽ സജീവ സാനിദ്ധ്യമായിരുന്നു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ സുഷമാ സ്വരാജ് അദ്വാനിയുടെ വസതിയിൽ എത്തുകയും അധ്വാനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയതില്‍ ആരും ദു:ഖിതരല്ലെന്നും സുഷമ സ്വരാജ് പറഞ്ഞത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ണയിക്കപ്പെട്ട ശേഷം വെള്ളിയാഴ്ച തന്നെ നരേന്ദ്രമോഡി അദ്വാനിയെ കാണാനെത്തിയിരുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.