CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 59 Seconds Ago
Breaking Now

പേഴ്‌സണല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനം മറന്ന് പ്രധാനമന്ത്രി; ഒരു മില്ല്യണിലേറെ ജോലിക്കാരും, പെന്‍ഷന്‍കാരും ഇന്‍കം ടാക്‌സില്‍ ചെന്ന് പെടും; ടാക്‌സ് പരിധികള്‍ മരവിപ്പിച്ചത് 2030/31 വരെ തുടരും

55 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വരുമാനം ത്യജിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാന്‍ സാധ്യത കുറവാണ്

പേഴ്‌സണല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനം മറന്ന് ആന്‍ഡി ബേണ്‍ഹാം. ഇതോടെ ഒരു മില്ല്യണിലേറെ ജോലിക്കാരും, പെന്‍ഷന്‍കാരും ഈ വര്‍ഷം ഇന്‍കം ടാക്‌സ് നല്‍കിത്തുടങ്ങേണ്ട അവസ്ഥയിലാണ്. 

2021 മുതല്‍ ഇന്‍കം ടാക്‌സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. ഇത് 2030/31 വരെ തുടരുകയും ചെയ്യുന്നതോടെയാണ് വരുമാനം വളരുന്നതിനൊപ്പം ലക്ഷക്കണക്കിന് ആളുകള്‍ ടാക്‌സ് നല്‍കുന്നതിലേക്ക് എത്തുന്നത്. 

അടിസ്ഥാന നിരക്കില്‍ നികുതി നല്‍കുന്നവരുടെ എണ്ണം 31.4 മില്ല്യണിലേക്ക് വളരുമെന്നാണ് എച്ച്എംആര്‍സി കണക്കാക്കുന്നത്. ടാക്‌സ് പരിധി മരവിപ്പിച്ച് നിര്‍ത്തിയ വര്‍ഷത്തെ 27.4 മില്ല്യണില്‍ നിന്നുമാണ് ഈ വളര്‍ച്ച. ടാക്‌സ് പെയേഴ്‌സ് അലയന്‍സ് നടത്തിയ പരിശോധനയില്‍ 1 മില്ല്യണിലേറെ ആളുകള്‍ക്ക് ശരാശരി 640 പൗണ്ട് അധികം ഇന്‍കം ടാക്‌സ് നല്‍കേണ്ടി വരുമെന്നാണ് കണ്ടെത്തിയത്. 

കൂടുതല്‍ ആളുകളെ നികുതി ബ്രാക്കറ്റിലേക്ക് വലിച്ചിടുന്നത് ഒഴിവാക്കാന്‍ ടാക്‌സ് രഹിത പേഴ്‌സണല്‍ അലവന്‍സ് 12,750 പൗണ്ടില്‍ നിന്നും ഉയര്‍ത്തുന്നത് ആലോചിക്കുമെന്ന് പുതിയ പ്രധാനമന്ത്രി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഈ വര്‍ഷം മുതല്‍ 5 ലക്ഷത്തിലേറെ ജനങ്ങള്‍ അടിസ്ഥാന നിരക്കില്‍ ടാക്‌സ് അടച്ച് തുടങ്ങുമെന്നാണ് കണക്ക്. 

ഓട്ടം ബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ ആലോചിക്കുമെന്നും, എന്നാല്‍ മാറ്റം വളരെ ചെലവേറിയതാണെന്നുമാണ് ഇപ്പോള്‍ ബേണ്‍ഹാം സ്വരം മാറ്റിയിരിക്കുന്നത്. 55 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വരുമാനം ത്യജിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകാന്‍ സാധ്യത കുറവാണ്. 




കൂടുതല്‍വാര്‍ത്തകള്‍.