CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 20 Minutes 5 Seconds Ago
Breaking Now

യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വീണ്ടും വര്‍ദ്ധനവിന്റെ പാതയില്‍; മിഡില്‍ ഈസ്റ്റ് സംഘര്‍ഷം തലപൊക്കുന്നത് ബ്രിട്ടനിലെ ഭവനസ്വപ്‌നങ്ങള്‍ക്ക് പാരയാകുന്നു; ലെന്‍ഡര്‍മാര്‍ നിരക്ക് ഉയര്‍ത്തുന്നത് പ്രതിമാസ തിരിച്ചടവിനെ ബാധിക്കും

എണ്ണ വില ബാരലിന് 100 ഡോളറിലേക്ക് എത്തിയത് വിപണികളെ ഭയപ്പാടിലേക്ക് തള്ളിവിടുകയാണ്

യുകെയിലെ ഭവനഉടമകളെയും, ഭവനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ആശങ്കയിലാക്കി  ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിച്ചു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പുനരാരംഭിച്ചതോടെയാണ് ഒരു മാസം മുന്‍പത്തെ നിലയിലേക്ക് നിരക്കുകള്‍ തിരിച്ചെത്തിയത്. 

സംഘര്‍ഷം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഏറെക്കുറെ അടഞ്ഞിട്ടുണ്ട്. ഇതോടെ ലെന്‍ഡര്‍മാര്‍ക്ക് ചെലവുകള്‍ ഏറുകയും ചെയ്യും. ഇതിന്റെ പ്രതിഫലനമാണ് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ കാണുന്നത്. 

യുകെയിലെ അഞ്ച് മുന്‍നിര ബാങ്കുകളും കഴിഞ്ഞ ദിവസങ്ങളിലായി ഫിക്‌സഡ് ഡീലുകളിലെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. 2028 അവസാനത്തോടെ അഞ്ച് മില്ല്യണിലേറെ ഭവനഉടമകളും തങ്ങളുടെ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം. 

യുഎസും, ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ അക്രമണങ്ങളും, ചെങ്കടലില്‍ ഹൂതി തീവ്രവാദികള്‍ ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ അക്രമം നടത്തുന്നതും വീണ്ടുമൊരു ആഗോള ഇന്ധന പ്രതിസന്ധി സമ്മാനിക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. 

എണ്ണ വില ബാരലിന് 100 ഡോളറിലേക്ക് എത്തിയത് വിപണികളെ ഭയപ്പാടിലേക്ക് തള്ളിവിടുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പത്തിനും, പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.