Breaking Now

2030ല്‍ ഇന്ത്യയും ചൈനയും ലോകം നിയന്ത്രിക്കും

ചൈന, ഇന്ത്യ, ബ്രസീല്‍ എന്നി രാജ്യങ്ങളില്‍ പുതിയ മധ്യവര്‍ഗം ഉയര്‍ന്നുവരുന്നതാണ് ഈ രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം.

ലോകത്തെ നിയന്ത്രിച്ചുവന്ന അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഒടുവില്‍ ഇന്ത്യയുടെ കുതിപ്പ് അംഗീകരിച്ചു. 2030ല്‍ ഇന്ത്യയും ചൈനയും ലോകം നിയന്ത്രിക്കും എന്നാണു അമേരിക്കന്‍ സര്‍ക്കാര്‍ തന്നെ തയ്യാറാക്കിയ ' ഗ്ലോബല്‍ ട്രെന്‍ഡ്‌സ് 2030' റിപ്പോര്‍ട്ട് അടിവരയിടുന്നത്. അതായതു അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും ഇന്ത്യയും ചൈനയും മറികടക്കും. അടുത്ത ഇരുപതുവര്‍ഷത്തിനുള്ളില്‍ മധ്യവര്‍ഗമായിരിക്കും ലോകത്തിന്റെ ആധിപത്യം നേടുക.
ചൈന, ഇന്ത്യ, ബ്രസീല്‍ എന്നി രാജ്യങ്ങളില്‍ പുതിയ മധ്യവര്‍ഗം ഉയര്‍ന്നുവരുന്നതാണ് ഈ രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം.

ഇടത്തരക്കാരുടെ എണ്ണം മൂന്നിരട്ടിയായി മൂന്ന് ബില്യനാകും. വര്‍ധിച്ചു വരുന്ന മധ്യവര്‍ഗത്തിന്റെ ഉയര്‍ന്ന ഉപഭോഗം മൂലം അവശ്യവസ്തുക്കളുടെ ക്ഷാമമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വെള്ളവും ഭക്ഷണവും ഇതുമൂലം ഇല്ലാതാകും. ഇത് പരിഹരിക്കാന്‍ പുതിയ ആശയങ്ങള്‍ വേണ്ടിവരും. നഗരങ്ങളിലായിരിക്കും ഇവര്‍ കൂടുതലായും അധിവസിക്കുക. ഗള്‍ഫ് മേഖലയിലും ആഫ്രിക്കയിലും ജനം ഭക്ഷണത്തിനും വെള്ളത്തിനുമായി യുദ്ധം നടത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മധ്യവര്‍ഗത്തിന്റെ ഉയര്‍ച്ചയോടെ കാറുകള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്കു ഡിമാന്റ് വര്‍ധിക്കും.


മികച്ച വിദ്യാഭ്യാസ നിലവാരം, ആരോഗ്യം, കൂടുതല്‍ സമ്പത്തിലേക്കും അധികാരത്തിലേക്കുമുള്ള സ്ത്രീകളുടെ മുന്നേറ്റം എന്നിവയോടെ ഭൂരിഭാഗം പേരും ദരിദ്ര്യത്തില്‍നിന്ന് മാറുന്ന സാഹചര്യമാണ് ഉണ്ടാകുക. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ആയിരിക്കും വരുന്ന ദശകങ്ങളിലെ വെല്ലുവിളികള്‍.




കൂടുതല്‍വാര്‍ത്തകള്‍.