Breaking Now

സ്റ്റോക്ക്‌ ഓണ്‍ ട്രെന്റ് ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്

പരുപാടികള്‍ വൈകിട്ട് 5 മുതല്‍ രാത്രി 10 മണിവരെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹാന്‍ലി കംമ്യുനിട്ടി ഹാളില്‍

സ്റ്റാഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹാന്‍ലി കംമ്യുനിട്ടി ഹാളില്‍ വച്ചു നടക്കും.വൈകിട്ട് 5 മുതല്‍ രാത്രി 10 മണിവരെ നടക്കുന്ന ആഘോഷ പരുപാടികള്‍ ആണ് എസ .എം .എ  ഒരുക്കിയിരിക്കുന്നത് .

സ്റ്റോക്ക്‌ ഓണ്‍ ട്രെന്റില്‍ വച്ച് നടന്ന യുക്മ കലാ മേളയില്‍ എസ്.എം എ യെ ഒന്നാം സ്ഥാനത്തു എത്തിച്ച കുട്ടികളെ വേദിയില്‍ ആദരിക്കും.ഒന്നാം സ്ഥാനത്തിനു അര്‍ഹമായ തിരഞ്ഞെടുക്കപ്പെട്ട പരുപാടികള്‍ വേദിയില്‍ അവതരിപ്പിക്കും.

ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍,ഗാനമേള ,സിനിമാറ്റിക് ഡാന്‍സ് ,എന്നിവ പരുപാടിയിലെ പ്രത്യേക ആകര്‍ഷണങ്ങള്‍ ആയിരിക്കും .വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നര്‍ ആണ് എസ് .എം എ ഒരുക്കിയിരിക്കുന്നത്.

സ്റ്റോക്ക്‌ ഓണ്‍ ട്രെന്റില്‍ ഉള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും ഹാര്‍ദ്ധവമായി  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

പരുപാടി നടക്കുന്ന സ്ഥലം :  സേക്രട്ട് ഹേര്‍ട്ട് ചര്‍ച്ച്

                                       ജാസ്പര്‍ സ്ട്രീറ്റ് ,  സ്റ്റോക്ക്‌ ഓണ്‍ ട്രെന്‍റ് ST13DB 




കൂടുതല്‍വാര്‍ത്തകള്‍.