CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 31 Seconds Ago
Breaking Now

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അനുഗ്രഹം; മോര്‍ട്ട്‌ഗേജ് നിയമങ്ങളുടെ കടുപ്പം കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വരുമാനത്തിന് ആനുപാതികമായി കൂടുതല്‍ ലോണ്‍ അനുവദിക്കാന്‍ വഴിയൊരുങ്ങി; ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും 'പഴ്‌സ്' തുറക്കും!

ബാങ്കുകള്‍ക്കും, ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും കൂടുതല്‍ ഉയര്‍ന്ന ലോണ്‍-ടു-ഇന്‍കം (എല്‍ടിഐ) മോര്‍ട്ട്‌ഗേജുകള്‍ അനുവദിക്കാന്‍ കഴിയും

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ബ്രിട്ടീഷ് ഭവനവിപണിയില്‍ കാലുകുത്താന്‍ അവസരം ഒരുക്കി മോര്‍ട്ട്‌ഗേജ് നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നയങ്ങളുടെ കടുപ്പം കുറയ്ക്കുന്നത് വഴി 36,000-ലേറെ ആദ്യ വീട് വാങ്ങുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നാണ് നയനിര്‍മ്മാതാക്കളുടെ പ്രതീക്ഷ. 

യുകെ കേന്ദ്ര ബാങ്ക് പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ക്കും, ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും കൂടുതല്‍ ഉയര്‍ന്ന ലോണ്‍-ടു-ഇന്‍കം (എല്‍ടിഐ) മോര്‍ട്ട്‌ഗേജുകള്‍ അനുവദിക്കാന്‍ കഴിയും. ഇത് പ്രകാരം കടമെടുക്കുന്ന വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ 4.5 ഇരട്ടിയ്ക്ക് തുല്യമോ, അതിലേറെ മൂല്യത്തിലോ ലോണ്‍ അനുവദിക്കാന്‍ കഴിയും. 

ഉയര്‍ന്ന എല്‍ടിഐ ലോണുകള്‍ സാധാരണമായി അപകടം പിടിച്ചതാണെന്നാണ് കരുതുന്നത്. എന്നിരുന്നാലും മിക്ക ബാങ്കുകളും വ്യക്തിപരമായ ക്യാപ്പുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നില്ലെന്ന് കേന്ദ്ര ബാങ്ക് പറയുന്നു. ഇതുമൂലം കടമെടുപ്പുകാര്‍ പ്രതീക്ഷിക്കുന്നതിലും കുറച്ച് മാത്രമാണ് കിട്ടുന്നത്. 

ആദ്യമായി വീട് വാങ്ങുന്ന ആയിരക്കണക്കിന് പേര്‍ക്ക് മാറ്റങ്ങളുടെ ഗുണം ലഭിക്കുമെന്ന് പ്രുഡെന്‍ഷ്യല്‍ റെഗുലേഷന്‍ അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സാം വുഡ്‌സ് വ്യക്തമാക്കി. ബാങ്കുകള്‍ക്കും, ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കും തങ്ങളുടെ കണക്കില്‍ ഉയര്‍ന്ന എല്‍ടിഐ മോര്‍ട്ട്‌ഗേജുകളുടെ പങ്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. യുകെയില്‍ ഓരോ വര്‍ഷവും അനുവദിക്കുന്ന ഇത്തരം ലോണികളുടെ ശതമാനം 15 കടക്കരുതെന്ന് മാത്രമാണ് നിബന്ധന. 




കൂടുതല്‍വാര്‍ത്തകള്‍.