ബ്രിട്ടീഷ് മണ്ണിലേക്ക് ചെറുബോട്ടുകളില്‍ കയറിയെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ നിയമപരമായി കുടിയേറുന്നവര്‍ക്ക് കൂടി പാരയാകുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ അഭയാര്‍ത്ഥികള്‍ വന്നുചേരുമ്പോള്‍ രാജ്യത്തിന്റെ സര്‍വ്വീസ് മേഖലകള്‍ കനത്ത സമ്മര്‍ദത്തിലാകും. ഒപ്പം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളും, അവരുടെ നികുതിപണവും ഇവര്‍ക്കായി ചെലവാക്കേണ്ടി വരികയും ചെയ്യും. ഇത് മൂലമുള്ള രോഷം ബ്രിട്ടനില്‍ ചെറുതല്ല.
യുകെയുടെ നോര്‍ത്ത് ഭാഗത്ത് കുടിയേറ്റ വിരുദ്ധത ഇപ്പോള്‍ വര്‍ദ്ധിച്ച് വരികയാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഒരു ഗ്രാമത്തില്‍ ബോണ്‍ഫയറിനായി സ്ഥാപിച്ച ഡിസ്‌പ്ലേയാണ് ഇപ്പോള്‍ വംശവെറിയുടെ മൂര്‍ത്തിമരൂപമായി വിമര്‍ശനം നേരിടുന്നത്. ബോട്ടില്‍ ജീവന്‍രക്ഷാ ജാക്കറ്റ് അണിഞ്ഞ് നില്‍ക്കുന്ന കുടിയേറ്റക്കാരുടെ രൂപമാണ് ഇതിലുള്ളത്.
ബോട്ടുകള്‍ തടയാനും, അഭയാര്‍ത്ഥികള്‍ക്ക് പകരം വിരമിച്ച സൈനികര്‍ക്ക് മുന്‍ഗണന നല്‍കാനും മുദ്രാവാക്യങ്ങളും ഇതോടൊപ്പം എഴുതിവെച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കോ ടിറോണിലെ മോയ്ഗാഷെലിലാണ് ഡിസ്‌പ്ലേ. എന്നാല്‍ സിന്‍ ഫെന്‍ അസംബ്ലി അംഗങ്ങള്‍ ഉള്‍പ്പെടെ ഡിസ്‌പ്ലേയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്‍സ്റ്റലേഷന് എതിരെ നടപടി വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഡിസ്‌പ്ലേ തയ്യാറാക്കി മോയ്ഗാഷെല്‍ ബോണ്‍ഫയര്‍ വിവാദത്തില്‍ പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പോലീസ് കാര്‍ കത്തുന്ന ഡിസ്‌പ്ലേയും, ഇതിന് മുന്‍പ് ഐറിഷ് കടലിലെ സാമ്പത്തിക അതിര്‍ത്തി കത്തിക്കുന്നത് പ്രതിനിധീകരിച്ച ഡിസൈനുമാണ് നല്‍കിയത്.
1690-ല്‍ നോര്‍ത്ത് ഡബ്ലിനില്‍ അരങ്ങേറിയ ബോയ്ന്‍ യുദ്ധത്തില്‍ പ്രൊട്ടസ്റ്റര്‍ രാജാവ് വില്ല്യം ഓഫ് ഓറഞ്ച്, കാത്തലിംഗ് രാജാവ് ജെയിംസ് രണ്ടാമനെ പരാജയപ്പെടുത്തിയതിന്റെ വാര്‍ഷികത്തിന്റെ ഭാഗമാണ് ഈ ചടങ്ങ്. എന്നാല്‍ ഇക്കുറി കുടിയേറ്റ വിരുദ്ധ ഡിസ്‌പ്ലേ നല്‍കിയതോടെ തീവ്രവലത് വംശവെറിക്കാര്‍ ഇതില്‍ കടന്നുകൂടിയെന്ന ആരോപണമാണ് ഉയരുന്നത്.