Breaking Now

BRISKA ജനറല്‍ ബോഡി മീറ്റിംഗ് ഫെബ്രുവരി 2 നു ബ്രിസ്റ്റോളില്‍ .

ബ്രിസ്റ്റോള്‍ മലയാളികളുടെ സംയുക്ത സംഘടനയായി കഴിഞ്ഞ 2 വര്‍ഷം മുന്‍പ് ഉടലെടുത്ത ചുരുങ്ങിയ കാലയളവില്‍ ബ്രിസ്റ്റോള്‍ മലയാളികളുടെ നെടുംതൂണായി മാറിയ BRISKA യുടെ പൊതു യോഗം ഫെബ്രുവരി  2 ന് സൗത്ത്മെട്    സെന്‍റ് വിന്‍സെന്‍റ് ടൌണ്‍ ഹാളില്‍ വച്ചു ഉച്ചതിരിഞ്ഞു 2മണി മുതല്‍ വൈകിട്ട് 5മണി വരെ നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചുരുങ്ങിയ കാലയളവില്‍ ബ്രിസ്റ്റോള്‍ മലയാളികള്‍ക്കിടയില്‍ സാമൂഹിക,സാംസ്കാരിക,കലാകായിക രംഗങ്ങളില്‍ BRISKAഅരങ്ങുകുറിച്ചു  മുന്നേറുന്നതിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുക്തകണ്ഠം പ്രശംസനീയമാണ്.പ്രസിഡന്റ്റ് ജോമോന്‍ സെബാസ്റ്റ്യന്‍റെയും ,സെക്ക്രട്ടറി മോന്‍സി മാത്യുവിന്‍റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു  വരുന്ന BRISKA യ്ക്ക് വിവിധ മേഖലകളില്‍ നിന്നുള്ള കരുത്തുറ്റ അസ്സോസിയെറ്റിവ് കമ്മിറ്റി മേമ്ബെഴ്സിന്‍റെ സേവനവും പോയ വര്‍ഷങ്ങളില്‍ തിളക്കമേകി.
ബ്രിസ്റ്റൊളിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി സഹോദരങ്ങളെ ഒരു കുടക്കീഴില്‍ ചേര്‍ത്തുപിടിച്ച്,പ്രത്ത്യേകിച്ച് വളര്‍ന്നു വരുന്ന തലമുറയ്ക്ക് പ്രചോതനവും,പ്രയോജനകവുമായിട്ടുള്ള കര്‍മ പരുപാടിക്കാണ് തുടക്കം കുറിച്ചത്.      

BRISKA സ്പോര്‍ട്സ് ക്ലബ്‌ , BRISKA ക്രിക്കറ്റ്‌ ടീം, ബ്രിസ്ക ബട്മിന്ടന്‍ ചാമ്പ്യന്‍ഷിപ്‌ , BRISKA ഫുട്ബോള്‍ ട്രെയിനിംഗ് ക്ലാസ്സെസ് , BRISKA നുഎസെസ് ഫോറം , BRISKA ഡാന്‍സ് ക്ലാസ്സ്‌ ഇവയെല്ലാം പേരെടുത്തു പറയത്തക്കവയും വളരെ ആവേശകരമായി മലയാളികള്‍ പങ്കു ചെര്‍ന്നിരിക്കുന്നവയും ആണ് .

ഇനിയും പുതിയ നേത്രുത്വ പാഠവമുള്ള സാരഥികള്‍ക്ക് അവസരമൊരുക്കുവാന്‍ സമയമായിരിക്കുന്നു . പുതിയ  നേതൃത്വത്തെയും സാരഥികളെയും  തിരഞ്ഞെടുക്കുക എന്നതാണ് ഇ വരുന്ന ജനറല്‍ ബോഡിയുടെ പ്രധാന അജണ്ട . ഇതു വരെ ഉള്ള പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള അവലോകനം , പുതിയ കര്‍മ്മ പരിപാടികള്‍ , എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും . ആയതിലേക്ക് ബ്രിസ്റ്റൊളിലെ  എല്ലാ മലയാളികളുടെയും  സാന്നിധ്യം ഫെബ്രുവരി 2 നു നടക്കുന്ന യോഗതിലേക്ക് ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നതായി   BRISKA എക്സിക്യുട്ടീവ്   കമ്മിറ്റി അറിയിച്ചു . 

 






കൂടുതല്‍വാര്‍ത്തകള്‍.