Breaking Now

പലസ്‌തീന്‍ ഫുട്‌ബോള്‍ ടീം നാളെ കൊച്ചിയില്‍

ബുധനാഴ്‌ച പലസ്‌തീനെതിരായ രാജ്യാന്തര സൗഹൃദമത്സരത്തില്‍ മികച്ച പ്രകടനം നടത്താനാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി.

ഇന്ത്യന്‍ ടീമില്‍ ആര്‍ക്കും പരുക്കില്ലാത്തത്‌ ഗുണം ചെയ്യുമെന്നും കോച്ച്‌ ടിം കോവര്‍മാനൊപ്പം ഇന്നലെ കലൂര്‍ സ്‌റ്റേഡിയത്തില്‍ സന്ദര്‍ശനം നടത്തിയ സുനില്‍ ഛേത്രി പറഞ്ഞു. സി.കെ. വിനീതിനെ പോലുള്ള മലയാളി താരങ്ങള്‍ കടന്നുവരുന്നത്‌ ടീമിന്‌ കൂടുതല്‍ ഗുണം ചെയ്യും.
മികച്ച താരങ്ങള്‍ അണിനിരക്കുന്ന ടീമാണ്‌ പലസ്‌തീന്റേത്‌. ഇന്ത്യന്‍ ടീമിനു ഒത്തുചേരാന്‍ കുറച്ചുസമയം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും ഇതു കളിയെ ബാധിക്കില്ല. അരാട്ട ഇസൂമിയുടെ സാന്നിധ്യവും ടീമിന്‌ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഐ ലീഗിലെ മത്സരങ്ങള്‍ക്കുശേഷം ബാക്കിയുള്ള ഇന്ത്യന്‍ താരങ്ങള്‍ ചെറുസംഘങ്ങളായി ഇന്നു കൊച്ചിയിലെത്തും. െവെകുന്നേരം അഞ്ചിന്‌ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ടീമിന്റെ പരിശീലനവുമുണ്ട്‌. െവെറ്റില ഹോളിഡേ ഇന്നിലാണ്‌ ടീമിന്റെ ഇന്ത്യന്‍ ടീമിന്റ താമസം.
പതിനെട്ടംഗ പലസ്‌തീന്‍ ടീം നാളെ പുലര്‍ച്ചെ മൂന്നിന്‌ കൊച്ചിയിലെത്തും. ടീമിനൊപ്പം ആറംഗ ടെക്‌നിക്കല്‍ സ്‌റ്റാഫും കേരളത്തിലെത്തും.
പാലസ്‌തീന്‍ ടീം: തൗഫീക്ക്‌ അബുഹമ്മദ്‌, മുഹമ്മദ്‌ ഷെബെര്‍ (ഗോള്‍ കീപ്പര്‍മാര്‍) റയീദ്‌ ഫറേസ്‌, നാദിം ബറാഖത്ത, ഖാദര്‍ അബു ഹമ്മദ്‌, ഇയാദ്‌ ഖര്‍ക്കൂദ്‌, മൂസ അബു ജാസര്‍, അബ്‌ദുല്‍ ലത്തീഫ്‌ അല്‍ ബദരി, ഖാലിദ്‌ മഹ്‌ദി, മാലി കവാരെ, അഷറഫ്‌ അല്‍ഫ വാഗ്ര, ഹുസാം അബു സാല, ഇമാദ്‌ സത്താറ, മഹമൂദ്‌ ഷെയ്‌ഖ്‌ ഖാസിം, ഖാലിദ്‌ സലെം, അബ്‌ദുല്‍ റഹീം കാബിയ, അബ്‌ദുല്‍ ഹമീദ്‌ അബു ഹബീബ്‌, അഹമ്മദ്‌ സലാമ എന്നിവരാണ്‌ ടീം അംഗങ്ങള്‍.
ജമാല്‍ മഹമൂദ്‌ ആബിദ്‌ മഹമൂദ്‌ (ഹെഡ്‌ കോച്ച്‌) മക്രാം ദാബൂബ്‌ (ഗോള്‍കീപ്പര്‍ കോച്ച്‌) മുസ്‌തഫ മെഷാറ്റി (ഫിസിയോ), റയീദ്‌ ഈസ (മീഡിയ ഓഫീസര്‍), അഹമ്മദം അസലന്‍ (എക്വിപ്‌മെന്റ്‌) എന്നിവരാണ്‌ ഒഫീഷ്യലുകള്‍. പലസ്‌തീനെതിരേ മികച്ച പ്രകടനം
നടത്തും: സുനില്‍ ഛേത്രി




കൂടുതല്‍വാര്‍ത്തകള്‍.