Breaking Now

വനിതാ ലോകകപ്പ് : വിന്‍ഡീസിന് ജയം

ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 207 റണ്‍സ് നേടി.

ന്യൂസീലന്‍ഡിനെ 48 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ് ഏകദിന വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാംസ്ഥാനത്തേക്ക് കയറി. ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 207 റണ്‍സ് നേടി. ന്യൂസീലന്‍ഡ് 44.3 ഓവറില്‍ 159 റണ്‍സിന് പുറത്തായി. പുറത്താവാതെ 31 റണ്‍സെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വിന്‍ഡീസിന്റെ അനീസ മുഹമ്മദാണ് കളിയിലെ താരം. സ്‌കോര്‍: വിന്‍ഡീസ് 50 ഓവറില്‍ 9ന് 207; ന്യൂസീലന്‍ഡ് 44.3 ഓവറില്‍ 159.ജയത്തോടെ വിന്‍ഡീസിന് നാലു കളികളില്‍ ആറു പോയന്റുമായി ഓസീസിനുപിന്നില്‍ രണ്ടാം സ്ഥാനത്തെത്തി.




കൂടുതല്‍വാര്‍ത്തകള്‍.