Breaking Now

യു.കെ ആന്‍ഡ് അയര്‍ലണ്ട് റീജിയനിലെ ഇന്ത്യ പെന്തകോസ്ത് ചര്‍ച്ചിന്‍റെ ആറാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍

യു.കെ ആന്‍ഡ് അയര്‍ലണ്ട് റീജിയനിലെ ഇന്ത്യ പെന്തകോസ്ത് ചര്‍ച്ചിന്‍റെ ആറാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ മെയ് 31, ജൂണ്‍ 1, 2 തീയതികളില്‍ നടക്കും

 

 റീജിയന്‍ പ്രസിഡണ്ട് പാസ്റ്റെര്‍. ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്ന ആത്മീയ സമ്മേളനത്തില്‍ റവ. ഡോ. കെ. സി. ജോണ്‍ , റവ. കെ. ജോയ്, എന്നിവര്‍ മുഖ്യപ്രാസംഗികരായിരിക്കും. റീജിയന്‍ വൈസ് പ്രസിഡണ്ട് പാസ്റ്റെര്‍. ബാബു സക്കറിയ , സെക്രട്ടറി പാസ്റ്റെര്‍.  സി.ടി. എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.പാസ്റ്റെര്‍.  ടൈറ്റസ് സാമുവലിന്റെ നേതൃത്വത്തില്‍ റീജിയന്‍ ക്വയര്‍ ഗാന ശുശ്രൂഷ നിര്‍വഹിക്കും.

ഇന്ത്യയില്‍നിന്നും ഇതര രാജ്യങ്ങളില്‍നിന്നുമുള്ള ദൈവദാസന്‍മാരും വിശ്വാസികളും പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു. കണ്‍വീനര്‍ പാസ്റ്റെര്‍. . ബ്ലെസ്സന്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ബ്ലെസ്സന്‍ എബ്രഹാം - 07427527524

ബ്രദര്‍ . കെ.ടി.തോമസ് - 07956121348

ബ്രദര്‍ . ജോസ് - 07828088979

റീജിയന്‍ പബ്ലിസിറ്റി കണ്‍വീനര്‍ ബ്രദര്‍ . ജോണ്‍ മാത്യു -07828294781

 

കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലം :

Lamton school, Lampton avenue, Hounslow, Middlesex, TW 3 4EP.

 

 




കൂടുതല്‍വാര്‍ത്തകള്‍.