Breaking Now

ഒന്നര വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 14,640 പേര്‍. ഇതില്‍ 3501 സ്ത്രീകളും 448 കുട്ടികളും ഉള്‍പെടുന്നു. നിയമസഭയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

രോഗങ്ങള്‍ മൂലം 2887 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കുടുംബപ്രശ്‌നം മൂലം 5533 പേരാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രയാസം മൂലം 1164 പേരും കടക്കെണി മൂലം 85 പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്. 1350 പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ഇവരില്‍ 15 പേര്‍ പിരിച്ചുവിടലിനും 590 പേര്‍ സസ്‌പെന്‍ഷനും 89 പേര്‍ സ്ഥലം മാറ്റലിനും വിധേയരായിട്ടുണ്ട്. അമിത പലിശ ഈടാക്കല്‍ നിരോധന നിയമപ്രകാരം 434 കേസുകളില്‍ 385 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കെതിരെ 2050 അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 2578 പ്രതികളെ അറസ്റ്റ് ചെയ്തു. 430 പേരെ പ ിടികൂടാനുണ്ട്. 1544 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് പുതുതായി 25 ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ശിവകുമാര്‍ അറിയിച്ചു.

തിരുവനന്തപുരത്തെ മലയിന്‍കീഴ്, കൊല്ലത്തെ കുലശേഖരപുരം, പൂതക്കുളം, അഞ്ചല്‍, നെടുവത്തൂര്‍, കോട്ടയത്തെ തലപ്പാലം, മാടപ്പള്ളി, മണര്‍കാട് പത്തനംതിട്ടയിലെ ചെറുകോല്‍, കോഴഞ്ചേരി, പെരിങ്ങര ഇടുക്കിയിലെ മുട്ടം, ചിന്നക്കനാല്‍, കാമാക്ഷി എറണാകുളത്തെ ഏഴിക്കര, ഒക്കല്‍ തൃശൂരിലെ പാവറട്ടി, ചേര്‍പ്പ്, കടപ്പുറം പാലക്കാട്ടെ തച്ചമ്പാറ, തൃത്താല, വടകരപതി, കുമരംപുത്തൂര്‍, കോഴിക്കോട്ടെ കട്ടിപ്പാറ കണ്ണൂരിലെ പള്ളിക്കുന്ന് തുടങ്ങിയ പഞ്ചായത്തുകളിലാണ് ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നത്. ഓരോ ഡിസ്‌പെന്‍സറികളിലും നാല് തസ്തികകള്‍ വീതം ആകെ നൂറ് തസ്തികകള്‍ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു.

വരള്‍ച്ച മൂലം കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സാമ്പത്തിക നടപടികള്‍ കൃഷി വകുപ്പ് സ്വീകരിച്ചു വരുന്നതായി മന്ത്രി അടൂര്‍പ്രകാശ് അറിയിച്ചു. കാര്‍ഷിക മേഖലയിലെ നഷ്ടമായ 5810.66 കോടി ഉള്‍പെടെ വരള്‍ച്ച മൂലം സംസ്ഥാനത്താകെ 7888.0965 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് വി.എം ഉമ്മര്‍ മാസ്റ്റര്‍, ടി. എ അഹമ്മദ് കബീര്‍, സി. മമ്മൂട്ടി എന്നിവരെ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വ്യാപകമായ തോതില്‍ കായല്‍ കൈയേറ്റം നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

കൊല്ലത്ത് ശാസ്താംകോട്ടയിലും ആലപ്പുഴയില്‍ നെടിയതുരുത്ത് ദ്വീപിലും അനധികൃത നിര്‍മാണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ലീഗല്‍ മെട്രോളജി വകുപ്പിന്റെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഓപ്പറേറ്റിംഗ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പുതിയ സോഫ്റ്റ്‌വെയര്‍ തയാറാക്കി അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കും.




കൂടുതല്‍വാര്‍ത്തകള്‍.