CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 6 Minutes 55 Seconds Ago
Breaking Now

മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയ്ക്ക് പരിക്കേറ്റു

മാമാങ്കത്തിന്റെ ഷൂട്ടിങിനിടെ മമ്മൂട്ടിയ്ക്ക് പരുക്കേറ്റു. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘടന രംഗങ്ങളിലൊന്ന് ചിത്രീകരിയ്ക്കുമ്പോഴായിരുന്നു താരത്തിന് മുറിവ് പറ്റിയത്. പരുക്ക് വലുതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിന്റെ പെര്‍ഫെക്ഷനായി വീണ്ടും ചിത്രീകരിക്കവേയാണ് സംഭവം.

നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൃത്യമായ കണക്ക് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എറണാകുളത്ത് സെറ്റിട്ടാണ് പ്രധാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. 

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്

 




കൂടുതല്‍വാര്‍ത്തകള്‍.