CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 17 Minutes 48 Seconds Ago
Breaking Now

വിവാഹ ശേഷമുള്ള രശ്മികയുടേയും വിജയ് ദേവരകൊണ്ടയുടേയും ചിത്രം പുറത്ത്

ശ്രദ്ധിക്കപ്പെട്ട താര വിവാഹമായിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ന്യൂസ് ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ ഇരുവരും വിവാഹത്തിനു ശേഷം ആദ്യമായി മീഡിയയിക്ക് മുന്നിലെത്തിയിരിക്കുന്ന ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉദയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോസും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. ചുവന്ന സല്‍വാര്‍ ധരിച്ചാണ് രശ്മിക എത്തിയത്. വെള്ള നിറത്തിലുള്ള സില്‍ക്ക് ജുബ്ബയും പാന്റ്‌സുമായിരുന്നു വിജയ്യുടെ വേഷം.

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് രശ്മികയും വിജയിയും വിവാഹിതരായത്. 

 




കൂടുതല്‍വാര്‍ത്തകള്‍.