CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 5 Minutes 21 Seconds Ago
Breaking Now

തെലുങ്കില്‍ അവസരം കിട്ടിയപ്പോള്‍ പ്രിയ കോടികള്‍ പ്രതിഫലം ചോദിച്ചോ ?

അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ചര്‍ച്ചയായ താരമാണ് പ്രിയ വാര്യര്‍.മാണിക്യ മലരായ പൂവി എന്ന പാട്ട് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി ഏതാനും മണിക്കൂറുകളായപ്പോഴേക്കും യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞിരുന്നു. കൗമാരക്കാരുടെ പ്രണയം എല്ലാവരും ആസ്വദിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലെ ഫെയിം പ്രിയയെ കുറിച്ചാണ് പുതിയ വാര്‍ത്ത.

ഹാപ്പി ഡേയ്‌സിലൂടെ ശ്രദ്ധ നേടിയ നിഖില്‍ സിദ്ധാര്‍ത്ഥന്‍ നായകനാകുന്ന പുതിയ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രിയയെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചുവെന്ന് ചില തെലുങ്ക് സിനിമാ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രിയ രണ്ട് കോടി രൂപ പ്രതിഫലം ചോദിച്ചത് സംവിധായകനെ ഞെട്ടിച്ച് കളഞ്ഞുവെന്നും അവര്‍ പറയുന്നു. ഇതെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും വാര്‍ത്തകള്‍ ചര്‍ച്ചയായി കഴിഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.