CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 10 Minutes 38 Seconds Ago
Breaking Now

ലാല്‍ ജോസും ദുല്‍ഖറും ചേര്‍ന്നുള്ള ഒരു ഭയങ്കര കാമുകന്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

വിക്രമാദിത്യന് ശേഷം ലാല്‍ ജോസും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഉണ്ണി ആര്‍ കഥയെഴുതുന്ന ചിത്രം 2016 അവസാനത്തോടെയാണ് ചിത്രം പ്രഖ്യാപിക്കുകയും 2017ന്റെ ആരംഭത്തില്‍ ചിത്രീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാതി വഴിയില്‍ ചിത്രീകരണം മുടങ്ങുകയായിരുന്നു.

ഇതിനിടെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ സംവിധാന രംഗത്തേക്ക് കടക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ദുല്‍ഖറിന് വേണ്ടി സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ളിക്കും തിരക്കഥയൊരുക്കിയത് ഉണ്ണി ആറാണ്. ഷൈബിന്‍ ബക്കറാണ് ഒരു ഭയങ്കര കാമുകന്‍ നിര്‍മ്മിക്കുന്നത്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് ചിത്രമായ കര്‍വാന്റെ ചിത്രീകരണത്തിലാണ്. ഇതോടെ ഒരു ഭയങ്കര കാമുകന്‍ ഏതാണ്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.