CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 35 Seconds Ago
Breaking Now

രഹസ്യമാണ് ആരോടും പറയല്ലേ; പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ച് കൗണ്‍സിലുകള്‍; ബഡ്ജറ്റിലെ വെട്ടിക്കുറവുകള്‍ നികത്താന്‍ ടൗണ്‍ ഹാളുകള്‍ മോട്ടോറിസ്റ്റുകളെ പിഴിയുന്നു; ടിക്കറ്റ് അടിച്ചുകിട്ടിയാല്‍ പോക്കറ്റില്‍ നിന്നും പോകുന്നത് 45% അധികം; ഞായറാഴ്ച പള്ളിയില്‍ പോകാനിറങ്ങിയാലും പണി!

കാര്‍ പാര്‍ക്ക് ചെയ്യുന്ന ഇടങ്ങള്‍ക്കും, റെസിഡന്റ് പെര്‍മിറ്റുകളുടെയും തുക 45 ശതമാനം അധികമാകും.

സര്‍ക്കാരുകള്‍ അങ്ങിനെയാണ്, പണമില്ലെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ബജറ്റില്‍ അതെല്ലാം പ്രതിഫലിപ്പിക്കും. ജനങ്ങളെ പിഴിയാന്‍ കിട്ടുന്ന ഒരു അവസരവും അധികൃതര്‍ പാഴാക്കില്ല. ഇക്കുറി ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കൗണ്‍സിലുകളുടെ ബജറ്റില്‍ കാര്യമായ വെട്ടിക്കുറവ് വരുത്തിയതോടെ ആ കുറവും നികത്താന്‍ ജനങ്ങളുടെ സഹായം തേടുകയാണവര്‍. ഡ്രൈവര്‍മാരാണ് ഇക്കുറി ടൗണ്‍ ഹാളുകളുടെ പിഴിയലിന് ഇരകളാകുന്നത്. ബജറ്റിലെ കമ്മി നികത്താന്‍ പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ ഉയര്‍ത്താനാണ് കൗണ്‍സിലുകള്‍ ലക്ഷ്യം വെയ്ക്കുന്നത്. ബ്രിസ്റ്റോള്‍ സിറ്റി, ചെല്‍ട്ടെനാം, റീഡിംഗ്, ലിസെസ്റ്റര്‍, ഡോവര്‍, താനറ്റ്, ഫഌന്റ്ഷയര്‍, ബോണ്‍മൗത്ത്, ബ്രൈറ്റണ്‍ & ഹോവ് എന്നിവിടങ്ങളിലെ കൗണ്‍സിലുകളാണ് രഹസ്യമായി വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുള്ളത്. 

കാര്‍ പാര്‍ക്ക് ചെയ്യുന്ന ഇടങ്ങള്‍ക്കും, റെസിഡന്റ് പെര്‍മിറ്റുകളുടെയും തുക 45 ശതമാനം അധികമാകും. ഇതിന് പുറമെ ഞായറാഴ്ചകളില്‍ ഷോപ്പിംഗിനും പള്ളിയില്‍ പോകാന്‍ ഇറങ്ങുന്നവരെയും പ്രത്യേകിച്ച് പിഴിയാന്‍ പദ്ധതിയിടുന്ന ടൗണ്‍ ഹാളുകളുണ്ട്. വീട്ടുടമകള്‍ക്ക് അടുത്ത മാസം മുതല്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള കൗണ്‍സില്‍ ടാക്‌സ് നേരിടേണ്ടി വരും. ഒരു ശരാശരി പ്രോപ്പര്‍ട്ടിക്ക് 100 പൗണ്ട് വരെയായി ഇത് ഉയരുമെന്നാണ് കണക്കാക്കുന്നത്. പല പ്രാദേശിക അതോറിറ്റികളും ശക്തമായ സാമ്പത്തിക സമ്മര്‍ദം നേരിടുകയാണ്. സോഷ്യല്‍ കെയറിന് ആവശ്യമായി വരുന്ന ഉയര്‍ന്ന തുകയാണ് ഇതില്‍ പ്രധാന കാരണം. 

അവസ്ഥ ഇതായിരിക്കെ എളുപ്പത്തില്‍ പിഴിയാന്‍ പറ്റുന്നത് കാര്‍ ഉടമകളെയാണ്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നവരുമുണ്ട്. മോട്ടോറിസ്റ്റുകള്‍ക്കെതിരെയുള്ള യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ടോറി എംപി റോബര്‍ട്ട് ഹാഫോണ്‍ ആവശ്യപ്പെടുന്നു. ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ചാര്‍ജ്ജ് ആയാലും കൗണ്‍സില്‍ പാര്‍ക്കിംഗ് ചാര്‍ജ്ജ് കൊടുക്കുമ്പോഴും പണം അനായാസം നേടാനുള്ള പശുവായാണ് മോട്ടോറിസ്റ്റുകളെ പരിഗണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പകുതിയോളം കൗണ്‍സിലുകളും പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രാദേശിക ഗവണ്‍മെന്റ് ഇന്‍ഫൊര്‍മേഷന്‍ യൂണിറ്റ് വ്യക്തമാക്കി. 

പല കൗണ്‍സിലുകളും രഹസ്യമായാണ് ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.  കാര്‍ പാര്‍ക്കില്‍ സണ്‍ഡേ ചാര്‍ജ്ജും, തെരുവിലും ഇത് വീണ്ടും നടപ്പാക്കാനാണ് ബ്രിസ്റ്റോളും, ഡോവറും ഒരുങ്ങുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.