CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 23 Seconds Ago
Breaking Now

കാമില്ല രാജ്ഞി പദവിയിലേക്ക്; താന്‍ രാജാവാകുമ്പോള്‍ രണ്ടാം ഭാര്യയെ രാജ്ഞിയാക്കാനുള്ള തയ്യാറെടുപ്പില്‍ ചാള്‍സ് രാജകുമാരന്‍

കാമില്ല രാജ്ഞിയാകുമോയെന്ന് കാത്തിരുന്ന് കാണാം എന്നായിരുന്നു ചാള്‍സ് തന്നെ പ്രതികരിച്ചിട്ടുള്ളത്.

ചാള്‍സ് രാജകുമാരന്‍ അടുത്ത രാജാവായി ചുമതലയേല്‍ക്കുമ്പോള്‍ കോണ്‍വാള്‍ ഡച്ചസ് രാജ്ഞിയാകുമോ? ഈ ചോദ്യം ഇതിന് മുന്‍പ് പല വട്ടം ചോദിച്ചപ്പോഴും സാധ്യതയില്ലെന്നാണ് ഉത്തരം കേട്ടിരുന്നത്. പക്ഷെ കാര്യങ്ങളുടെ പോക്ക് മറിച്ചൊരു അവസ്ഥയിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാള്‍സ് രാജാവായാണ് കാമില്ല രാജ്ഞി പദവി നേടുമെന്നാണ് അവകാശവാദങ്ങള്‍.

വര്‍ഷങ്ങളായി രാജകീയ സഹായികള്‍ പോലും നിഷേധിച്ചിരുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങളാണ് ഊഹാപോഹങ്ങള്‍ക്ക് ചൂടുപകരുന്നത്. ക്ലാരന്‍സ് ഹൗസ് വെബ്‌സൈറ്റില്‍ കാമില്ലയെ പ്രിന്‍സസ് കണ്‍സോര്‍ട്ട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ വിശേഷണമാണ് ഇപ്പോള്‍ സൈറ്റില്‍ നിന്നും അപ്രത്യക്ഷമായത്. വെയില്‍സ് രാജകുമാരന്റെ വെബ്‌സൈറ്റിലുണ്ടായിരുന്ന സ്റ്റേറ്റ്‌മെന്റില്‍ നിന്നും ഇത് നീക്കം ചെയ്തിട്ടുണ്ട്.

വെയില്‍സ് രാജകുമാരന്‍ രാജകസേരയില്‍ കയറുമ്പോള്‍ ഡച്ചസ് എച്ച്ആര്‍എച്ച് ദി പ്രിന്‍സസ് കണ്‍സോര്‍ട്ട് എന്ന് വിളിക്കും എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. കാമില്ലയുടെ ബയോഗ്രാഫി, ബക്കിംഗ്ഹാം പാലസിന്റെ പേജ് എന്നിടങ്ങളില്‍ നിന്നും ഈ വിശേഷണം നീക്കി. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇതിലൊന്നും താല്‍പര്യമില്ലാത്തത് മൂലമാണ് ഇത് മാറ്റിയതെന്നാണ് ക്ലാറന്‍സ് ഹൗസിന്റെ വിശദീകരണംയ

കാമില്ല രാജ്ഞിയാകുമോയെന്ന് കാത്തിരുന്ന് കാണാം എന്നായിരുന്നു ചാള്‍സ് തന്നെ പ്രതികരിച്ചിട്ടുള്ളത്. അതുകൊണ്ട് കാമിക രാജ്ഞി ആയാലും അതിശയം വേണ്ട!




കൂടുതല്‍വാര്‍ത്തകള്‍.