കുടുംബത്തിലേക്ക് ഒരു പുതിയ കാര്‍ വാങ്ങാന്‍ ഇറങ്ങിയ കുടുംബത്തെ ക്രിമിനല്‍ സംഘം ക്രൂരമായി കൊന്നുതള്ളി പണം മോഷ്ടിച്ചു. ഓണ്‍ലൈനില്‍ കണ്ട കാര്‍ വാങ്ങാനായി 4 വയസ്സുള്ള മകളെയും കൂട്ടിയാണ് മാതാപിതാക്കള്‍ പുറത്തിറങ്ങിയത്. പഴയ കാറിലായിരുന്നു 35-കാരന്‍ കോണ്‍സ്റ്റന്റൈന്‍ ലാര്‍കോവ്, 32-കാരി ഇന്ന ലാര്‍കോവ് എന്നിവരുടെ യാത്ര.
എന്നാല്‍ ക്രിമിയയിലെ ജെറോവ്‌സ്‌കോവ് ഗ്രാമത്തില്‍ കാര്‍ വാങ്ങാന്‍ എത്തിയ ഇവരെ കാത്തിരുന്നത് രണ്ട് ക്രിമിനലുകളായിരുന്നു. കാറില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ തോക്കുചൂണ്ടിയാണ് സംഘം വരവേറ്റത്. പണം കൊടുക്കാനായിരുന്നു ആവശ്യം. എതിര്‍ക്കാന്‍ ശ്രമിച്ചതോടെ ലാര്‍കോവിന് നേരെ അഞ്ച് തവണ നിറയൊഴിച്ചുയ
ഇതിന് ശേഷം ഇന്നയുടെ തലയിലും, നെഞ്ചിലും വെടിവെച്ച് കൊന്നു. ക്രിമിനല്‍ സംഘം ഇവരുടെ കൈയിലുണ്ടായിരുന്ന 3236 പൗണ്ടും, ഫോണും കൈക്കലാക്കിയ ശേഷം മൃതദേഹങ്ങള്‍ കാറില്‍ കയറ്റി. ഭയന്ന് പോയ നാല് വയസ്സുകാരിയെയും കാറില്‍ ഇട്ട ശേഷം പൂട്ടി അടുത്തുള്ള തടാകത്തില്‍ തള്ളികയായിരുന്നു.
ജയില്‍ സെക്യൂരിറ്റിയായി ജോലി നോക്കുന്ന 28 വയസ്സുകാരന്‍ രാവന്‍ സമറാണ് കൊലപാതകം നടത്തിയത്. മൂന്ന് പേരെ കൊന്ന ശേഷം ഇയാള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ ജോലിക്കെത്തി. ജയിലില്‍ അനുവദിച്ചിട്ടുള്ള തോക്കാണ് കൊലയ്ക്ക് ഉപയോഗിച്ചത്.
ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് സമര്‍ പിടിയിലായത്. ഒടുവില്‍ മൃതദേഹം തള്ളിയ സ്ഥലവും കാണിച്ച് കൊടുത്തു. കുടുംബം തിരിച്ചെത്താതെ വന്നതോടെ ആശങ്കപ്പെട്ട അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. മൃതദേഹങ്ങള്‍ വീണ്ടെടുത്തപ്പോഴാണ് കുട്ടിയെ ജീവനോടെ മുക്കി കൊല്ലുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.
ക്രിമിയയില്‍ ജീവപര്യന്തമാണ് പരമാവധി ശിക്ഷ. എന്നാല്‍ സമറിനെ പോലുള്ളവര്‍ക്ക് ശിക്ഷ നല്‍കാന്‍ വധശിക്ഷ തിരികെ കൊണ്ടുവരണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.