CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 1 Minutes 57 Seconds Ago
Breaking Now

യുകെയിലെ 400-ഓളം സ്‌കൂളുകള്‍ക്ക് യുഎസില്‍ നിന്നും ബോംബ് ഭീഷണി; ബ്രിസ്‌റ്റോള്‍ ഫ്രീ സ്‌കൂളിന് പുറത്ത് പോലീസ് പരിശോധന; പണം കൊടുത്തില്ലെങ്കില്‍ ബോംബ് പൊട്ടും

നാനൂറോളം സ്‌കൂളുകളിലാണ് സ്‌ഫോടകവസ്തുക്കള്‍ വെച്ചിട്ടുള്ളതായി ഭീഷണി എത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. യുഎസില്‍ നിന്നാണ് ഭീഷണിയുടെ ഉത്ഭവമെന്നാണ് വിവരം. ഇമെയില്‍ വഴിയാല്‍ ബോംബ് ഭീഷണി തേടിയെത്തിയത്. ലണ്ടന്‍, ബ്രിസ്‌റ്റോള്‍ ഹംബര്‍ഷയര്‍, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഇതേത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചത്.

നാനൂറോളം സ്‌കൂളുകളിലാണ് സ്‌ഫോടകവസ്തുക്കള്‍ വെച്ചിട്ടുള്ളതായി ഭീഷണി എത്തിയത്. പണം നല്‍കിയില്ലെങ്കില്‍ ഇത് പൊട്ടിത്തെറിപ്പിക്കുമെന്നായിരുന്നു ഇമെയില്‍ സന്ദേശം. ബ്രിസ്റ്റോള്‍ ഫ്രീ സ്‌കൂളിന് പുറത്ത് പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കടത്തിവിട്ടത്. ബാഗുകള്‍ പരിശോധിച്ച പോലീസ് ക്ലാസ് മുറികളില്‍ നിന്നും പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഇമെയില്‍ വന്ന ഭീഷണിയെത്തുടര്‍ന്നായിരുന്നു നടപടിയെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഭീഷണി വെറും വ്യാജമായിരുന്നെന്നും നോര്‍ത്തംബ്രിയ പോലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഗുരുതരമായി കാണുന്നത് കൊണ്ടാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇമെയിലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. രാജ്യത്തെ തീവ്രവാദ വിരുദ്ധ വിഭാഗവും അന്വേഷണം നടത്തുന്നതായി ഹംബര്‍സൈഡ് പോലീസ് അറിയിച്ചു. സ്‌കൂളുകള്‍ക്ക് സുരക്ഷ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.