മാതാപിതാക്കല്‍ക്ക് ഭീകര സംഘടനയായ ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 20 കുട്ടികളെ സര്‍ക്കാരിന്റെ സംരക്ഷത്തിലേക്ക് മാറ്റി. ഇതില്‍ ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ചില കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയപ്പോള്‍ ചിലരെ ബന്ധുക്കള്‍ക്കൊപ്പമാണ് വിട്ടയച്ചത്. ചിലരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടെങ്കിലും മാതാപിതാക്കള്‍ സിറിയയിലേക്ക് കടക്കുമെന്ന ഭീതിയില്‍ ശരീരത്ത് ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ചു. ഇതിന് ശേഷമാണ് കുട്ടികളെ ഇവര്‍ക്കൊപ്പം വിട്ടയച്ചതെന്ന് യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് യുവാക്കള്‍ ഭീകര പ്രവര്‍ത്തനത്തിലേക്ക് ആകൃഷ്ടരാകുന്നത് കുടുംബാഗംങ്ങളുടെ പിന്തുണയിലാണെന്ന് പത്രം പറയുന്നു. സിറിയ വിഷയത്തില്‍ ബ്രിട്ടനിലെ കുടുംബ കോടതിയില്‍ ഡസന്‍ കണക്കിന് കേസുകള്‍ രഹസ്യമായി വാദം കേള്‍ക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത തലമുറ ജിഹാദികളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കേസുകളെന്നതു ഭീതിയുളവാക്കുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒരു കേസില്‍ ഐഎസിന്റെ കീഴില്‍ ജീവിക്കാനായി സിറിയയിലേക്ക് അമ്മ കൊണ്ടുപോയ രണ്ടുവയസ്സുകാരന്‍ ബ്രിട്ടനിലേക്ക് തിരിച്ചെത്തിയെങ്കിലും തോക്കുകളില്‍ താല്‍പര്യം കാട്ടുന്നുവെന്നും ജനങ്ങളെ വെടിവയ്ക്കാന്‍ താല്‍പര്യമുള്ളതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐഎസ് രീതിയില്‍ വസ്ത്രം ധരിച്ച് എ കെ 47 തോക്കുമേന്തി നില്‍ക്കുന്ന ചിത്രം അന്വേഷണ ഏജന്‍സികളുടെ കൈവശം എത്തിയിട്ടുണ്ട്. ഇതു ഐഎസിന്റെ തലസ്ഥാനമായിരുന്ന റാഖയില്‍ വച്ചെടുത്ത ചിത്രമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2015ല്‍ തിരിച്ചു ബ്രിട്ടനിലെത്തിയ കുട്ടിയെ സാമൂഹിക പ്രവര്‍ത്തകരും ഡോക്ടര്‍മാരും വിശദമായി കൗണ്‍സിലിങ് നടത്തിയിരുന്നു. ഇപ്പോള്‍ നാലു വയസ്സുകാരനായ കുട്ടിയെ അമ്മയുടെ അടുത്തു നിന്ന് മാറ്റി മുത്തശ്ശിയ്‌ക്കൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത് .
സിറിയയില്‍ നിന്ന് തിരിച്ചെത്തിയ ചുരുങ്ങിയ കുട്ടികളില്‍ ഒരാളാണ് ഈ കുട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയിലേക്കുള്ള വിമാനത്തില്‍ കയറാനൊരുങ്ങിയ പെണ്‍കുട്ടിയെ കിഴക്കന്‍ ലണ്ടനില്‍ നിന്ന് ഭീകര വിരുദ്ധ പോലീസ് പിന്‍മാറ്റിയിരുന്നു. മരണത്തെ കുറിച്ചും ക്രൂരതയെ കുറിച്ചും ആ കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറിലധികം ബ്രിട്ടിഷ് യുവതികളാണ് ജിഹാദി സംഘങ്ങളില്‍ ചേരാന്‍ മധ്യപൂര്‍വ ഏഷ്യയിലേക്ക് കുട്ടികളുമായി യാത്ര ചെയ്തത്. ഇതില്‍ പല കുട്ടികളും സിറിയയില്‍ എത്തിയിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കോടതി രേഖകളില്‍ പറയുന്നു.