CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 24 Seconds Ago
Breaking Now

സര്‍ജറി കഴിഞ്ഞ രോഗിയുടെ അടുത്തിരുന്ന ഡോക്ടര്‍ സ്‌റ്റോക്ക് ഓണ്‍ ട്രന്റ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു ; മരിച്ചത് കര്‍ണാടക സ്വദേശി

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അനസ്തറ്റിക് ആയി ജോലി ചെയ്യുകയാണ് ഡോ നിതിന്‍.

സ്റ്റോക്ക് ഓണ്‍ ട്രന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഡോക്ടര്‍ മരിച്ച സംഭവം ഞെട്ടലുണ്ടാക്കുന്നു. സര്‍ജറി കഴിഞ്ഞ് റിക്കവറി റൂമിലേക്ക് മാറ്റിയ രോഗിയുടെ സമീപത്ത് ഇരിക്കുമ്പോഴാണ് അനസ്തീഷ്യനും ഇന്ത്യന്‍ വംശജനുമായ ഡോക്ടര്‍ മരണത്തിന് കീഴടങ്ങിയത്. കര്‍ണ്ണാടകക്കാരനായ ഡോ നിതിന്‍ (55) ആണ്  അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അനസ്തറ്റിക് ആയി ജോലി ചെയ്യുകയാണ് ഡോ നിതിന്‍. സര്‍ജറി കഴിഞ്ഞ് തിയേറ്ററില്‍ നിന്നും പുറത്തിറക്കിയ രോഗിയ്‌ക്കൊപ്പം അടുത്ത് ഇരിക്കുമ്പോള്‍ കസേരയില്‍ നിന്നും പിറകോട്ട് ചായുകയായിരുന്നു. ഉടന്‍ തന്നെ എല്ലാ സൗകര്യങ്ങളുമുള്ള യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നിന്നും അടിയന്തര ചികിത്സകളെല്ലാം നല്‍കിയെങ്കിലും മരണമടഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

20 വര്‍ഷമായി സ്‌റ്റോക്കില്‍ ജോലി ചെയ്തുവെന്ന ഡോക്ടര്‍ സ്‌റ്റോക്കില്‍ തന്നെയാണ് താമസം. ഭാര്യ ജിപിയാണ്. മക്കള്‍ രണ്ടുപേര്‍. സഹപ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്. നിതിനെ കുറിച്ച് എല്ലാ ജീവനക്കാര്‍ക്കും നല്ല അഭിപ്രായമാണ് പങ്കുവയ്ക്കാനുള്ളത്.

 




കൂടുതല്‍വാര്‍ത്തകള്‍.