CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 20 Seconds Ago
Breaking Now

ബര്‍മിംഗ്ഹാം ഉള്‍പ്പെടെ ബ്രിട്ടനിലെ വിവിധ സ്‌കൂളുകളില്‍ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയില്‍ വഴി; അന്വേഷണത്തിന് നാഷണല്‍ ക്രൈം ഏജന്‍സി രംഗത്ത്

മാര്‍ച്ചില്‍ സമാനമായ രീതിയില്‍ നാനൂറോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു

ബ്രിട്ടനിലെ നിരവധി സ്‌കൂളുകളെ ആശങ്കയിലാഴ്ത്തി ബോംബ് ഭീഷണി. ഇമെയില്‍ വഴി എത്തിയ ഭീഷണിയെത്തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ ഒഴിപ്പിച്ചു. സംഭവത്തെക്കുറിച്ച് നാഷണല്‍ ക്രൈം ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ ഭീഷണി വ്യാജമാണെന്ന് അധികൃതര്‍ കരുതുന്നു.

ബോംബ് ഭീഷണിയുമായി ഇമെയില്‍ സന്ദേശം തേടിയെത്തിയാല്‍ സ്‌കൂളുകള്‍ ലോക്കല്‍ പോലീസിനെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ ലഭിച്ച ഭീഷണിയെത്തുടര്‍ന്ന് ബര്‍മിംഗ്ഹാം സെല്ലി പാര്‍ക്ക് ടെക്‌നോളജി ഫോര്‍ ഗേള്‍സ് ഒഴിപ്പിച്ചു. പരിശോധനകള്‍ക്ക് ശേഷം സ്‌കൂള്‍ തുറന്നായും അധികൃതര്‍ വ്യക്തമാക്കി.

വെസ്റ്റ് ലണ്ടനിലെ ഫെല്‍താമിലുള്ള ഫെയര്‍ഹോം പ്രൈമറി സ്‌കൂളും ഭീഷണി നേരിട്ടതിനാല്‍ അടച്ചിരുന്നു. ഈ സ്‌കൂള്‍ പിന്നീട് തുറന്നതായി വിവരം ലഭിച്ചിട്ടില്ല. എത്രത്തോളം സ്‌കൂളുകള്‍ക്ക് ഭീഷണി ഇമെയില്‍ ലഭിച്ചെന്ന് വ്യക്തമല്ല. എന്തെങ്കിലും കൃത്യമായ ആവശ്യം ഉണ്ടോയെന്നും അറിവില്ല.

മാര്‍ച്ചില്‍ സമാനമായ രീതിയില്‍ നാനൂറോളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. എന്നാല്‍ വീഡിയോ ഗെയിമിന്റെ പേരിലുള്ള വൈരം തീര്‍ക്കാനായിരുന്നു ഈ ഭീഷണിയെന്ന് പിന്നീട് തെളിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.