CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 19 Seconds Ago
Breaking Now

യുകെയിലെ ട്രോളന്‍മാരുടെ ശ്രദ്ധയ്ക്ക്; വിദ്വേഷവും, വെറുപ്പും വിളമ്പുന്ന ട്രോളുകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്താല്‍ ആറ് മാസം അകത്ത് കിടക്കാന്‍ യോഗം!

ജീവനെ ഭീഷണിപ്പെടുത്തുന്ന വിദ്വേഷ പ്രസംഗം ഇറക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ശിക്ഷയും നല്‍കാം.

സോഷ്യല്‍ മീഡിയ ഒരു ചുമരമാണ്. നമ്മുടെ നാട്ടിലെ പൊതു ടോയ്‌ലറ്റുകളുടെ ചുമര് പോലെയാണത്. ആളുകള്‍ വായില്‍ തോന്നുന്നതെല്ലാം കുറിച്ചുവെയ്ക്കുന്ന ഇടം. മറ്റുള്ളവരെ ഒന്ന് ബുദ്ധിമുട്ടിക്കാന്‍ കഴിഞ്ഞാല്‍ അകത്തുള്ള വെറുപ്പും, വിദ്വേഷവുമെല്ലാം എടുത്ത് പുറത്തിട്ട് ഒന്നും അറിയാത്ത പോലെ മുങ്ങുന്ന സ്ഥലം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം പോസ്റ്റുകള്‍ ഇടുകയോ, ഷെയര്‍ ചെയ്യുകയോ, കമന്റ് ചെയ്യുകയോ ചെയ്താല്‍ ജയില്‍ പോയി കിടക്കാമെന്നാണ് പുതിയ നിയമങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

വംശീയവും, മതപരവും, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും എതിരെ വിദ്വേഷം വിളമ്പുന്ന പോസ്റ്റുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് ജഡ്ജിമാര്‍ക്കും, മജിസ്‌ട്രേറ്റുമാര്‍ക്കും ലഭിച്ചിരിക്കുന്ന ഉപദേശം. വിദ്വേഷ പ്രസംഗങ്ങള്‍ ഓണ്‍ലൈനില്‍ കമന്റ് ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്താലും ജയില്‍ ശിക്ഷ നല്‍കണമെന്ന് സെന്റന്‍സിംഗ് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. 

വിദ്വേഷ ട്രോളുകള്‍ മൂലം പ്രശ്‌നമുണ്ടാക്കുന്നവര്‍ക്ക് ആറ് മാസം ജയില്‍ശിക്ഷ നല്‍കണം. ആരുടെയെങ്കിലും ജീവനെ ഭീഷണിപ്പെടുത്തുന്ന വിദ്വേഷ പ്രസംഗം ഇറക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ശിക്ഷയും നല്‍കാം. ഇതോടൊപ്പം വെറുപ്പ് പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ച് ഇറക്കിയ വാക്കോ, വസ്തുവോ അത്രയ്‌ക്കൊന്നും വൈറല്‍ ആയില്ലെങ്കിലും ഒരു വര്‍ഷത്തേക്ക് അകത്തിടണം. 

എന്നാല്‍ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ പോസ്റ്റിടുന്ന ചെറുപ്പക്കാരെ ജയിലിലേക്ക് അയയ്ക്കാന്‍ നിയമം വഴിയൊരുക്കുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.