CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 37 Seconds Ago
Breaking Now

കൂട്ടുകെട്ടിനെ കെട്ടുകെട്ടിയ്ക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളുടെ വില യുദ്ധം; ആസ്ദ-സെയിന്‍സ്ബറി ലയനത്തിനെതിരെ പോരാടാന്‍ ആല്‍ഡിയും, ലിഡിലും; ജനങ്ങള്‍ക്ക് ഇത് സന്തോഷ വാര്‍ത്ത

സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വിലയുദ്ധം ആരംഭിക്കുന്നതോടെ കുടുംബ ബജറ്റില്‍ വലിയ ആശ്വാസം സംഭവിക്കും

ഇത്രയും നാള്‍ ജനത്തെ തിന്നുവീര്‍ത്ത ആഗോള സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്‍മാര്‍ പരസ്പരം പോരാടാന്‍ ഇറങ്ങുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ സന്തോഷിക്കണം. കാരണം ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ ജനങ്ങളെ പിഴിഞ്ഞ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നല്‍കേണ്ടി വരുന്ന വിലക്കുറവ് തന്നെ. സെയിന്‍സ്ബറീസും, ആസ്ദയും ലയിക്കുന്നതോടെ പിടിച്ചുനില്‍ക്കാനായി പുതിയ സൂപ്പര്‍മാര്‍ക്കറ്റ് വില യുദ്ധത്തിനാണ് ആല്‍ഡിയും, ലിഡിലും ഒരുങ്ങുന്നത്. സെയിന്‍സ്ബറീസ് ലയനത്തോടെ എത്രയൊക്കെ വില കുറച്ചാലും തങ്ങള്‍ തന്നെയാകും ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ നല്‍കുകയെന്ന് ജര്‍മ്മന്‍ ഡിസ്‌കൗണ്ടേഴ്‌സ് വ്യക്തമാക്കി. 

ലയനം സാധ്യമാകുന്ന ദിവസം മുതല്‍ സാധനങ്ങളുടെ വിലയില്‍ 10% കുറവ് ലഭ്യമാക്കുമെന്നാണ് സെയിന്‍സ്ബറീസ് ബോസ് മൈക്ക് കൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ വില കുറയ്ക്കാതെ ആല്‍ഡിക്കും, ലിഡിലിനും മാര്‍ഗ്ഗമില്ല. വിലയുടെ കാര്യത്തില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ലെന്നാണ് ആല്‍ഡി വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ എതിരാളികളില്‍ നിന്നുമുള്ള വ്യക്തമായ നിരക്ക് വ്യത്യാസം നിലനിര്‍ത്തുകയെന്നതാണ് പ്രധാനം, ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതേ വാക്കുകളാണ് ലിഡില്‍ വക്താവും മുന്നോട്ട് വെച്ചത്. 

സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വിലയുദ്ധം ആരംഭിക്കുന്നതോടെ കുടുംബ ബജറ്റില്‍ വലിയ ആശ്വാസം സംഭവിക്കും. കുടുംബ ബജറ്റുകള്‍ വന്‍തോതില്‍ കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് ഏറെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയും. പണപ്പെരുപ്പം കുറഞ്ഞതിനൊപ്പം ശമ്പളം വര്‍ദ്ധിക്കുന്നതും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. അതേസമയം മത്സരത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് സെയിന്‍സ്ബറീസ് വക്താവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ലയനം വഴി കൂടുതല്‍ വാങ്ങാനും ഇതുവഴി സപ്ലയര്‍മാരില്‍ നിന്നും കുറഞ്ഞ തുകയ്ക്ക് സാധനങ്ങള്‍ കൈക്കലാക്കാനും കഴിയുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. 

വമ്പന്‍ കമ്പനികള്‍ മുതല്‍ സാധാരണ കര്‍ഷകര്‍ വരെ ഈ വിലയുദ്ധത്തിന്റെ വേദന അനുഭവിക്കേണ്ടി വരുമെന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. 




കൂടുതല്‍വാര്‍ത്തകള്‍.