CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 14 Seconds Ago
Breaking Now

ബുദ്ധിയുള്ളവരുടെ സിനിമയില്‍ അഭിനയിക്കില്ല; മകളേക്കാള്‍ പ്രായം കുറഞ്ഞ നായികയും വേണ്ട

ജീവിതത്തിലായാലും സിനിമയിലായാലും ഒരുപാട് നല്ലവനായാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന് രജനികാന്ത്

സൂപ്പര്‍താരം രജനികാന്തിന്റെ പുതിയ ചിത്രമായ കാലായുടെ ഓഡിയോ ലോഞ്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് വേദിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്താനുള്ള അവസരമായാണ് രജനി ഈ അവസരത്തെ വിനിയോഗിച്ചത്.

ജീവിതത്തിലായാലും സിനിമയിലായാലും ഒരുപാട് നല്ലവനായാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന് രജനികാന്ത് വ്യക്തമാക്കി. ഒപ്പം ബുദ്ധി കൂടുതലുള്ള ആളുകള്‍ക്കൊപ്പം സിനിമ ചെയ്യാനുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകള്‍ സൗന്ദര്യയുടെ സിനിമ ചെയ്തപ്പോഴാണ് ഇത് തീരുമാനിച്ചത്.

പ്രായത്തിന് അനുയോജ്യമായ സിനിമ ചെയ്യുന്നതാണ് നല്ലത്. സ്വന്തം മകളേക്കാള്‍ പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം പ്രണയരംഗങ്ങള്‍ അഭിനയിക്കുന്നതും ശരിയല്ലെന്ന് ലിങ്കയെന്ന സിനിമ ചെയ്തപ്പോഴാണ് മനസ്സിലാക്കിയത്, രജനി കൂട്ടിച്ചേര്‍ത്തു. ഓഡിയോ ലോഞ്ചില്‍ സൂപ്പര്‍താരത്തിന്റെ സൂപ്പര്‍ ഡയലോഗുകള്‍ പൂര്‍ണ്ണമായി കാണാം:




കൂടുതല്‍വാര്‍ത്തകള്‍.