CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 32 Seconds Ago
Breaking Now

ഫാ. സേവ്യര്‍ഖാനെ സ്വീകരിക്കാന്‍ കാര്‍ഡിഫ് ഒരുങ്ങി, കണ്‍വെന്‍ഷന്‍ ഇന്ന് .

കാര്‍ഡിഫ്: അഭിഷേകത്തിന്റെ അഗ്നിജ്വാലകള്‍ പെയ്തിറങ്ങുന്ന തിരുവചന ശക്തിയാല്‍ സാധ്യമാകുന്ന അത്ഭുതകരമായ സൗഖ്യങ്ങളും പാപ സാഹചര്യങ്ങളില്‍ നിന്നുമുള്ള വിമോചനവും അന്ധകാര ശക്തികളില്‍നിന്നും വിടുതലും സാധ്യമാകുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നയിക്കുന്ന ഫാ. സേവ്യര്‍ഖാനെ സ്വീകരിക്കാന്‍ കാര്‍ഡിഫ് ഒരുങ്ങി. ഫാ. സേവ്യര്‍ഖാന്‍ വടായിലിന്റെ ശുശ്രൂഷയിലൂടെ യേശുനാമ ശക്തിയാല്‍ സാധ്യമാക്കുന്ന അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും ജനലക്ഷങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറായ ഫാ. സേവ്യര്‍ഖാനോടൊപ്പം ഫാ സോജി ഓലിക്കല്‍ , ഫാ. ജോമോന്‍ തൊമ്മന, എന്നിവരും ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നുണ്ട്. കാര്‍ഡിഫിലെ കോര്‍പ്പസ് ക്രിസ്റ്റി സ്‌കൂളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ധ്യാനം. വിശദവിവരങ്ങള്‍ക്ക് 07981932366.

പോസ്റ്റ് കോഡ് : CF23 6XL.




കൂടുതല്‍വാര്‍ത്തകള്‍.