CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 20 Minutes 55 Seconds Ago
Breaking Now

സ്‌നേഹമാണ് അഖിലസാരമൂഴിയില്‍; എല്ലാ രാജകീയ വിവാഹങ്ങളിലും ഒരു സര്‍പ്രൈസ് ഉണ്ടാകും; ഇക്കുറി അത് പ്രഭാഷണം നടത്തിയ ബിഷപ്പ് മൈക്കിള്‍ കറി കൈക്കലാക്കി; മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് മുതല്‍ അടിമത്തം വരെ!

വെറും സാധാരണക്കാരിയായ മെഗാന്റെ അമ്മ ഡോറിയ വേദിയിലെത്തിയതും വ്യത്യസ്തമായി

രാജകീയ വിവാഹങ്ങള്‍ ഒരിക്കലും സാധാരണമായ ഒരു കാര്യമല്ല. സാധാരണ വിവാഹങ്ങളില്‍ കാണാത്ത മുന്നൊരുക്കവും, ശ്രദ്ധയും, ആഘോഷവുമൊക്കെയാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിവാഹങ്ങളെ സവിശേഷമാക്കുന്നത്. എന്നാല്‍ ഹാരി-മെഗാന്‍ വിവാഹത്തില്‍ ഒരു ബിഷപ്പാണ് ഈ പ്രത്യേകത തട്ടിയെടുത്തത്. അമേരിക്കയില്‍ നിന്നെത്തിയ ബിഷപ്പ് മൈക്കിള്‍ കറിയാണ് നീതിയും, ദാരിദ്ര്യവും, അടിമത്തവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഇവാഞ്ചലിക്കല്‍ പ്രഭാഷണം നടത്തി ഞെട്ടിച്ചത്. 

ബ്രിട്ടനിലെ മേല്‍വര്‍ഗ്ഗം അക്ഷരാര്‍ത്ഥത്തില്‍ ഈ പ്രഭാഷണം കേട്ട് അമ്പരന്നുവെന്നതാണ് വാസ്തവം. കൂടാതെ പലരും നെറ്റി ചുളിക്കുകയും ചെയ്തു. എന്നാല്‍ ആഗോള തലത്തില്‍ നോക്കുമ്പോള്‍ ബിഷപ്പ് മൈക്കിള്‍ കറി നടത്തിയ പ്രഭാഷണം വളരെ സുപ്രധാനമായ ഒന്നായിരുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് പോലുള്ള നേതാക്കളെ ഉയര്‍ത്തിക്കാണിച്ച് സ്‌നേഹം കൊണ്ട് എന്തെല്ലാം സംഭവിക്കും എന്ന് ചൂണ്ടിക്കാണിക്കുകയാണ് ബിഷപ്പ് ചെയ്തത്. ഹാരി രാജകുമാരന്റെയും, മെഗാന്റെയും പ്രണയം അത്തരമൊരു കൂടിച്ചേരലിനാണ് വേദിയൊരുക്കിയതും. 

വെറും സാധാരണക്കാരിയായ മെഗാന്റെ അമ്മ ഡോറിയ വേദിയിലെത്തിയതും വ്യത്യസ്തമായി. സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ രാജകുടുംബത്തോടൊപ്പമാണ് ഇവര്‍ക്ക് ഇടം നല്‍കിയത്. 12 മിനിറ്റാണ് 65-കാരനായ മൈക്കിള്‍ കറിയുടെ പ്രഭാഷണം നീണ്ടുനിന്നത്. സ്‌നേഹം മാത്രമാണ് ഈ ലോകത്തിന് പുരോഗമിക്കാനുള്ള മാര്‍ഗ്ഗമെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. സ്‌നേഹത്തിന്റെ ശക്തി ആരും കുറച്ച് കാണരുത്. അതിന്റെ ശക്തി അത്രയേറെയാണ്, ബിഷപ്പ് വ്യക്തമാക്കി. എന്തായാലും ബിഷപ്പിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. വിവാഹവേദിയിലെ സൂപ്പര്‍ സ്റ്റാര്‍ ഇദ്ദേഹമാണെന്നാണ് വിലയിരുത്തല്‍. 

രാജകുടുംബം ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ശാന്തതയാണ് ബിഷപ്പ് മൈക്കിള്‍ കറി സമ്മാനിച്ചതെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങളും ഇത് സമ്മതിക്കുന്നു. കറുത്ത വര്‍ഗ്ഗക്കാരന്‍ വെളുത്തവനെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയത് അത്രയ്ക്ക് രസിക്കാത്തവരുമുണ്ട്.  




കൂടുതല്‍വാര്‍ത്തകള്‍.