CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 43 Seconds Ago
Breaking Now

ഇനി മുതൽ ഏത് ആൻഡ്രോയിഡ് ഫോണും ഫേസ് ബുക്ക്‌ ഫോണാക്കി മാറ്റാം

മാർക്ക് സൂകെർബെർഗിന്റെ പുതിയ മൊബൈൽ വിദ്യ ഉപയോഗിച്ച് ഇനി മുതൽ ഏത് ആൻഡ്രോയിഡ് ഫോണും ഫേസ് ബുക്ക്‌ ഫോണാക്കി മാറ്റാൻ സാധിക്കും.

ഫേസ് ബുക്ക്‌  അധികൃതർ ഇന്ന്  അനാച്ഛാദനം ചെയ്ത പുതിയ ആപ്ലികേഷൻ  സോഫ്റ്റ്‌വെയെർ  ഉപയോഗിച്ച് ഗൂഗിളിന്റെ ആൻഡ്രോയിഡ് സോഫ്ട്വെയർ ഉപയോഗിക്കുന്ന ഏത് ഫോണിനെയും ഫേസ് ബുക്ക്‌ ഫോണായി മാറ്റാം. ഫേസ് ബുക്കിന്റെ ഈ  സോഫ്റ്റ്‌വെയെർ   ഫ്രീ ആയിട്ടാണ് ലഭിക്കുന്നത്. ഇത് ഹാൻഡ്‌ സെറ്റുകളിലേക്ക് ഡൌണ്‍ ലോഡ് ചെയ്തു കഴിഞ്ഞാൽ പിന്നെ അത് ഫേസ് ബുക്ക്‌ ഫോണായി മാറും. ഏപ്രിൽ 12 മുതൽ ഈ ആപ്പ് പ്രീലോഡ് ചെയ്ത എച്റ്റിസി സെറ്റുകൾ വിപണിയിൽ ലഭിക്കും. അന്ന് തന്നെയാണ് ഈ ആപ്പ് ഫ്രീയായി ലഭിക്കുവാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതും. 

കമ്പനിയുടെ സിലിക്കോണ്‍ വാലിയിലെ ഹെഡ് ക്വാർട്ടെഴ്സിൽ വെച്ചാണ് മാർക്ക്‌  സൂകെർബെർഗ്  പുതിയ ആപ്ലികേഷനെ കുറിച്ചു പറഞ്ഞത്. നമ്മൾ ഒരു ഫോണ്‍ ഉണ്ടാക്കുന്നില്ല എന്ന് പറഞ്ഞ അദേഹം ഞങ്ങൾ ഫോണിനു പകരം സാധാരണ ആപ്പിനു പകരം കുറെ കൂടി അഡ്വാൻസ്ഡു ആയ ഒരു ആപ്പ് ആണ് ഇറക്കാൻ പൊക്കുന്നത് എന്ന് പറഞ്ഞു. പല തരം ആപ്ലികേഷനുകളെ ഒറ്റ നോട്ടത്തിൽ കിട്ടുന്ന വിധത്തിൽ ഉള്ളതാണ് പുതിയ അപ്പ് എന്നും അദേഹം പറഞ്ഞു. ഇത് ലോകത്തുള്ള പല ആളുകളുമായുള്ള ഫേസ് ബുക്ക്‌ ബന്ധത്തെ ത്വരിതപ്പെടുത്തും എന്ന് മാർക്ക് പറഞ്ഞു. ലോകത്ത് എവിടെ വെച്ചും ഫ്രെണ്ട്സുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്ന ഇതിൽ സുഹൃത്തുക്കളുടെ മെസേജ് വന്നാൽ അവരുടെ ഫേസ് ഫോണിൽ തെളിയും.

എന്നാൽ ഇത് കൂടുതൽ പരസ്യങ്ങൾ കാണിക്കാൻ വേണ്ടിയാണ് എന്ന് വിമർശിക്കുന്നവരുമുണ്ട്. എന്നാൽ ആപ്പിളിന്റെ ഐ ഫോണിലോ ഐ പാഡിലോ ഇത് ലഭിക്കില്ല. ഇതിനെ കുറിച്ച് ഇത് വരെ ആപ്പിളിന്റെ വക്താക്കൾ പ്രതികരിച്ചിട്ടില്ല.

 

 




കൂടുതല്‍വാര്‍ത്തകള്‍.