CURRENCY RATE -
1 GBP :
100.50 INR
1 EUR :
83.54 INR
1 USD :
75.02 INR
Last Updated :
50 Minutes 27 Seconds Ago
Breaking Now

മുഷറഫിന് തിരിച്ചടി; നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ജനാധിപത്യ സംവിധാനത്തിലൂടെ വീണ്ടും പാകിസ്ഥാന്റെ ഭരണ തലപ്പത്തെത്താമെന്ന മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി.

മുഷറഫിന്റെ തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക പാക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

മുഷറഫിനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് പത്രിക തള്ളിയത്. കസൂര്‍ മണ്ഡലത്തില്‍ സമര്‍പ്പിച്ച പത്രികയാണ് തള്ളിയത്. കറാച്ചി, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നാല് മണ്ഡലത്തില്‍ ഇദ്ദേഹം പത്രിക സമര്‍പ്പിച്ചിരുന്നു. ഭരണഘടനയുടെ 62, 63 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥിയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

ബേനസീര്‍ ഭൂട്ടോയുടെ മരണത്തില്‍, അവര്‍ക്ക് വേണ്ടത്ര സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ടു എന്നതുള്‍പ്പെടെ നിരവധി കേസുകളില്‍ കുറ്റാരോപിതനാണ് മുഷറഫ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.