നിപ്പാ വൈറസ് ഭീതി വിട്ടൊഴിയും മുമ്പേ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി നഴ്‌സുമാര്‍ സമരത്തിന്. 7500 രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് ജൂനിയര്‍ നഴ്‌സുമാരെ പിരിച്ചുവിട്ടതിനാലാണ് പ്രതിഷേധം.
കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് നഴ്‌സുമാരെ പിരിച്ചുവിട്ടിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇവരില്‍ അഞ്ചുപേരെ തിരിച്ചെടുത്തു. മിച്ചമുള്ള രണ്ടുപേരെ തിരിച്ചെടുക്കാമെന്ന് വാഗ്ദാനവും നല്‍കി.എന്നാല്‍ മുന്നറിയിപ്പൊന്നും നല്‍കാതെ വീണ്ടും പിരിച്ചുവിടുകയായിരുന്നു. ഇതോടെ സംഘടനയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
മണിക്കൂറുകള്‍ക്കകം സമരം തുടങ്ങി. നഴ്‌സുമാര്‍ ആശുപത്രിയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.
ആശുപത്രിയുടെ എല്ലാ വിധ പ്രവര്‍ത്തനങ്ങളേയും ബാധിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തി സമരം ചെയ്തതിന് 40 നഴ്‌സുമാര്‍ക്കെതിരെ നടക്കാവ് പോലീസ് െേസടുത്തു. സമരം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .