CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 5 Seconds Ago
Breaking Now

വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം; സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി, കെഎസ്യു നേതാവിനെ പുറത്താക്കി

പാരൂര്‍ക്കുഴി ജംഗ്ഷനിലാണ് ഗുണ്ടാ സ്‌റ്റൈല്‍ പിറന്നാളാഘോഷം നത്തിയത്.

വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം. കെഎസ് യു നേതാവിനെ പുറത്താക്കി. കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡണ്ട് ഗോകുല്‍ പള്ളിച്ചലിനെതിരെയാണ് നടപടി. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കെഎസ്യു അറിയിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. പാരൂര്‍ക്കുഴി ജംഗ്ഷനിലാണ് ഗുണ്ടാ സ്‌റ്റൈല്‍ പിറന്നാളാഘോഷം നത്തിയത്.

ഗുണ്ടാ നേതാക്കള്‍ക്കൊപ്പം വാളുപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പള്ളിച്ചല്‍ പഞ്ചായത്തില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായിരുന്നു ഗോകുല്‍. പിടിച്ചുപറി, മയക്ക് മരുന്ന് കടത്ത്, വധശ്രമം അടക്കമുള്ള നിരവധി കേസുകളിലെ പ്രതികളാണ് പള്ളിച്ചല്‍ ഗോകുലിനൊപ്പം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.