CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 42 Seconds Ago
Breaking Now

ബിജിമോള്‍ എംഎല്‍എ മന്ത്രി പിജെ ജോസഫിന്റെ കാര്‍ തടഞ്ഞു

തൊടുപുഴ: മന്ത്രി പി ജെ ജോസഫിന്റെ കാര്‍ ഇ.എസ് ബിജിമോള്‍ എംഎല്‍എ തടഞ്ഞു. കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ തെളിവെടുപ്പ് റദ്ദാക്കിയതില്‍ പ്രതിഷേദിച്ചാണ് ബിജിമോള്‍ മന്ത്രിയുടെ കര്‍ തടഞ്ഞത്.

സിറ്റിംഗ് സംബന്ധിച്ച് തീരുമാനം ഉടന്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കര്‍ഷകരോട് മറുപടി പറഞ്ഞിട്ട് മന്ത്രി പോയാല്‍ മതിയെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടര്‍ ഇറക്കാനാവാതെ വന്നതോടെയാണ് തെളിവെടുക്കാനെത്തിയ കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്.

ഇടുക്കി, വയനാട് ജില്ലകളിലെ തെളിവെടുപ്പാണ് റദ്ദാക്കിയത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കസ്തൂരി രംഗന്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.