CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 32 Minutes 4 Seconds Ago
Breaking Now

ട്രംപിന്റെ പേരില്‍ ബ്രിട്ടീഷ് തെരുവില്‍ തമ്മിലടി; പ്രസിഡന്റ് സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ലക്ഷം പേര്‍ തെരുവിലിറങ്ങി; ട്രംപിന്റേത് വംശീയതയും, സ്ത്രീ വിരുദ്ധവും, വെറുപ്പും വിളമ്പുന്ന നിലപാടുകള്‍; രോഷത്തില്‍ പങ്കാളിയായി കോര്‍ബിന്‍

എന്‍എച്ച്എസ്, കുറ്റകൃത്യങ്ങളുടെ തോത് എന്നിവയെക്കുറിച്ച് ബ്രിട്ടീഷുകാരെ കളിയാക്കിയ പ്രസ്താവനകളുമാണ് കോര്‍ബിനെ ചൊടിപ്പിക്കുന്നത്

ട്രംപ് വിരുദ്ധ പ്രതിഷേധക്കാര്‍ മധ്യ ലണ്ടനില്‍ സമ്മേളിച്ചപ്പോള്‍ അതൊരു മനുഷക്കടലായി മാറി. രണ്ടര ലക്ഷത്തിലധികം പേരാണ് തെരുവില്‍ പ്രതിഷേധവുമായി എത്തിയത്. ജനകീയ രോഷത്തില്‍ പങ്കാളിയായി ലേബര്‍ നേതാവ് ജെറമി കോര്‍ബിനും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ട്രാഫല്‍ഗാര്‍ സ്‌ക്വയറില്‍ വന്‍ ജനസഞ്ചയം എത്തിച്ചേര്‍ന്നതോടെ ഇവിടെ നിന്നും അകന്ന് നില്‍ക്കാനാണ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്. നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

വൈറ്റ്ഹാളിന് സമീപം ട്രംപ് അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ഈ സംഘര്‍ഷങ്ങളില്‍ നാല് പേരാണ് അറസ്റ്റിലായതെന്ന് മെറ്റ് പോലീസ് വ്യക്തമാക്കി. ഒരു പോലീസ് ഉദ്യോഗസ്ഥന് നേരെയും അതിക്രമം നടന്നു. നിരവധി പ്രണുഖരും കോര്‍ബിനൊപ്പം പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നു. യുഎസ് പ്രസിഡന്റിന് പ്രധാനമന്ത്രി തെരേസ മേയ് ഒരു കാരണവശാലും ചുവന്ന പരവതാനി വിരിച്ച് സ്വാഗതം അരുളരുതായിരുന്നുവെന്നാണ് ലേബര്‍ നേതാവിന്റെ പ്രസ്താവന.

കുടിയേറ്റക്കാര്‍ക്ക് നേരെയുള്ള ട്രംപിന്റെ നിലപാടുകളം, എന്‍എച്ച്എസ്, കുറ്റകൃത്യങ്ങളുടെ തോത് എന്നിവയെക്കുറിച്ച് ബ്രിട്ടീഷുകാരെ കളിയാക്കിയ പ്രസ്താവനകളുമാണ് കോര്‍ബിനെ ചൊടിപ്പിക്കുന്നത്. ലോകം നീതിയുടെ പേരില്‍ ഒരുമിച്ച് നില്‍ക്കുമെന്നാണ് സന്ദര്‍ശകര്‍ക്കുള്ള ഞങ്ങളുടെ സന്ദേശം, അല്ലാതെ വിഭജനമല്ല, കോര്‍ബിന്‍ പ്രസ്താവിച്ചു. ലണ്ടന്‍ വെസ്റ്റ് എന്‍ഡില്‍ നിന്നും പാര്‍ലമെന്റ് സ്‌ക്വയറിലേക്ക് കാര്‍ണിവല്‍ പോലൊരു പ്രകടനമാണ് പ്രതിഷേധക്കാര്‍ നടത്തിയത്. തലസ്ഥാനത്തില്‍ തനിക്ക് ലഭിച്ച സ്വാഗതം അത്ര പോരെന്ന് ട്രംപ് തന്നെ അഭിപ്രായപ്പെട്ടിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.