Breaking Now

അരൂരില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ന്ന് ഒരാള്‍ മരിച്ചു; പതിനാല് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: അരൂരില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ന്ന് ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.  ഇവരെ എറണാകുളത്തെ ലേക് ഷോര്‍, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രികളില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല്  പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അന്യസംസ്ഥാനത്തൊഴിലാളിയായ  ബിശ്വനാഥാണ് മരിച്ചത്. ബീഹാര്‍ സ്വദേശിയാണ് ബിശ്വനാഥ്.

അരൂര്‍ ബൈപ്പാസില്‍ പുതുക്കി പണിതുകൊണ്ടിരുന്ന സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയാണ് തകര്‍ന്നത്. പള്ളിയുടെ മേല്‍ത്തട്ട് വാര്‍ക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.  അഗ്നിശമന സേനയും  നാട്ടുകാരും  രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

കമാനങ്ങളില്‍ കോണ്‍ക്രീറ്റ് പണി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.  ഇവരെല്ലാം തന്നെ അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. ആകെ 20 തൊഴിലാളികളാണ് അപകടസ്ഥലത്തുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

രക്ഷാപ്രവര്‍ത്തനത്തിനായി കൊച്ചിയില്‍ നിന്നും വിദഗ്ദ സംഘത്തെ അയക്കുമെന്ന്  റവന്യുമന്ത്രി അടൂര് പ്രകാശന്‍ അറിയിച്ചു. ക്രെയിനുകള്‍ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്.  അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കെസി വേണുഗോപാല്‍ നിര്‍ദേശം നല്‍കി. പരുക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു




കൂടുതല്‍വാര്‍ത്തകള്‍.