CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 49 Seconds Ago
Breaking Now

15000 ഇരകളുടെ കണ്ണീരിന് വിലയില്ലാത്ത ബ്രിട്ടന്‍; ലൈംഗിക പീഡന കേസുകള്‍ പോലീസ് വന്‍തോതില്‍ അവസാനിപ്പിക്കുന്നു; ക്രൂരതകള്‍ ചെയ്തുകൂട്ടിയ 'ഞരമ്പുകള്‍' സസുഖം രക്ഷപ്പെടുന്നു

5646 കേസുകളിലെ പ്രതികളെ തിരിച്ചറിയാന്‍ പോലും പോലീസിന് കഴിഞ്ഞില്ല

ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം ലൈംഗിക ചൂഷണങ്ങള്‍ക്ക് ആളുകളെ ഇരകളാക്കുന്ന വേട്ടക്കാര്‍ സസുഖം ജയില്‍മോചിതരാകുന്നുവെന്ന് വിമര്‍ശനം. നഗ്നത പ്രദര്‍ശിപ്പിക്കുന്നവരും, ഉളിഞ്ഞുനോട്ടക്കാരും വിചാരണ കൂടാതെ സ്വതന്ത്രരായി പുറത്തിറങ്ങി നടക്കുന്നതാണ് വിനയാകുന്നത്. 

ഇംഗ്ലണ്ടിലും, വെയില്‍സിലും കഴിഞ്ഞ വര്‍ഷം നഗ്നതാ പ്രദര്‍ശനവും, അശ്ലീലമായ ഉളിഞ്ഞുനോട്ടവും ഉള്‍പ്പെടെയുള്ള 17,907 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണ് ഇത്. എന്നാല്‍ ഇതില്‍ കേവലം 2474 കേസുകളില്‍ മാത്രമാണ് കുറ്റം ചുമത്തപ്പെട്ട്, കേസ് കോടതിക്ക് മുന്നിലെത്തിയത്. 

ബാക്കിയുള്ള 15,433 കേസുകളിലെ ക്രിമിനലുകള്‍ നീതിക്ക് മുന്നില്‍ പെടാതെ രക്ഷപ്പെട്ടു. കാരണം ഇവര്‍ ആരാണെന്ന് കണ്ടെത്താന്‍ പോലും പോലീസ് മിനക്കെട്ടില്ലെന്നത് തന്നെ. പിടികൂടിയവരാണെങ്കില്‍ ക്രിമിനല്‍ കേസില്‍ പെടാതെ തലയൂരുകയും ചെയ്തു. 

5646 കേസുകളിലെ പ്രതികളെ തിരിച്ചറിയാന്‍ പോലും പോലീസിന് കഴിഞ്ഞില്ല. 7115 കേസുകളില്‍ പ്രതികളെ കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതിയില്‍ കേസ് പൊളിഞ്ഞു. ഇതോടെ റെക്കോര്‍ഡ് തോതില്‍ ഇത്തരം ക്രിമിനലുകള്‍ തലയൂരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഏഴില്‍ ആറ് കേസുകളിലും കേസ് പോലും എടുക്കുന്നില്ല. ഇതോടെ ക്രൂരതകള്‍ക്ക് ഇരയാകുന്നവരാണ് ശിക്ഷ അനുഭവിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.