Breaking Now

പത്മനാഭ സ്വാമി ക്ഷേത്രം ബി നിലവറ തുറക്കുന്നത് സുപ്രീംകോടതി തീരുമാനിക്കും

ദില്ലി: പത്മനാഭ സ്വാമി ക്ഷേത്രം ബി നിലവറ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സുപ്രീം കോടതിക്ക് വിട്ടു. വിദഗ്ധ സമിതിയാണ് തീരുമാനം സുപ്രീം കോടതിക്ക് വിട്ടത്. ബി നിലവറ മുന്‍പ് തുറന്നതിന്റെ രേഖകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കി. ഇക്കാര്യത്തില്‍ സുപ്രീംകോടതിക്ക് അന്തിമ തീരുമാനമെടുക്കാമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിക്ക് സുപ്രീംകോടതി വിദഗ്ധ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 16 നിര്‍ദ്ദേശങ്ങളാണ് വിദഗ്ധ സമിതി സുപ്രീംകോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നത്. എ, ഒഴികെയുളള നിലവറകളിലെ മൂല്യനിര്‍ണയം ഏതാണ്ട് പൂര്‍ത്തിയായി. നിര്‍ദ്ദേശിച്ച സുരക്ഷാ ക്രമീകരണങ്ങളില്‍ ചിലത് ഇന്നും നടപ്പിലാക്കിയിട്ടില്ലെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.