CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 36 Minutes 59 Seconds Ago
Breaking Now

മെഗാന്‍ മാര്‍ക്കിളിന് അല്‍പ്പം പോലും മനുഷ്യത്വമില്ലെന്ന് അര്‍ദ്ധസഹോദരി സമാന്ത; പിതാവിനെ ചവിട്ടിപ്പുറത്താക്കിയവളുടെ അടുത്ത ഇര ഹാരി രാജകുമാരനെന്ന് മുന്നറിയിപ്പ്

പിതാവിന് നേരെ മുഖം തിരിക്കുന്ന ഡച്ചസിന്റെ നടപടി സ്വാര്‍ത്ഥവും, ക്രൂരവുമാണെന്ന് അര്‍ദ്ധസഹോദരന്‍

മെഗാന്‍ മാര്‍ക്കിളിനെ കൊത്തിവലിക്കുന്നത് നിര്‍ത്താതെ മാര്‍ക്കിള്‍ കുടുംബം. മകളുമായുള്ള ബന്ധം അവസാനിക്കുമെന്ന് ഭയപ്പെടുമ്പോഴും ദിവസേന അഭിമുഖം നല്‍കുന്നതില്‍ നിന്നും പിതാവ് തോമസ് പിന്‍വാങ്ങുന്നില്ല. ഇതിനിടെയാണ് എരിതീയില്‍ എണ്ണ പകര്‍ന്ന് മെഗാന്റെ അര്‍ദ്ധസഹോദരി രംഗത്തെത്തുന്നത്. ഡച്ചസിന് യാതൊരു മനുഷ്യത്വവും ഇല്ലെന്നാണ് സമാന്ത മാര്‍ക്കിള്‍ ആരോപിക്കുന്നത്.

ആര്‍ത്തിയും, ധാര്‍ഷ്ട്യവും, വ്യാജ മനുഷ്യത്വവും നിറഞ്ഞ വ്യക്തിയാണ് മെഗാനെന്നും 53-കാരിയായ സമാന്ത കൂട്ടിച്ചേര്‍ത്തു. പിതാവിനെ ജീവിതത്തില്‍ നിന്നും പുറത്താക്കിയവളുടെ അടുത്ത ഇര ഭര്‍ത്താവ് ഹാരി രാജകുമാരന്‍ ആകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജകീയ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ ഏറെ ബുദ്ധിമുട്ട് നേരിട്ടെന്നാണ് അര്‍ദ്ധസഹോദരന്‍ ടോം അവകാശപ്പെടുന്നത്.

പിതാവിന് നേരെ മുഖം തിരിക്കുന്ന ഡച്ചസിന്റെ നടപടി സ്വാര്‍ത്ഥവും, ക്രൂരവുമാണെന്ന് ഇയാള്‍ ആരോപിക്കുന്നു. പാപ്പരാസി ഷൂട്ടിന് ഇറങ്ങിത്തിരിച്ചതിന്റെ പേരില്‍ ഹാരി രാജകുമാരനുമായുള്ള ഫോണ്‍ സംഭാഷണം താന്‍ നിര്‍ത്തിയെന്ന് തോമസ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വന്‍ വിവാദമായ ഘട്ടത്തിലാണ് കുടുംബം ഒന്നടങ്കം മെഗാനെതിരെ തിരിയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.