CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 48 Minutes 36 Seconds Ago
Breaking Now

യൂറോപ്പിന് പുറത്തുനിന്നുള്ള കുടിയേറ്റക്കാരുടെ വയറ്റത്ത് അടിക്കണമെന്ന് സാജിദ് ജാവിന് മേല്‍ സമ്മര്‍ദം; ഇന്റര്‍ കമ്പനി ട്രാന്‍സ്ഫറുകള്‍ ബ്രിട്ടനിലേക്ക് റിക്രൂട്ട്‌മെന്റിന് ഉപയോഗിക്കുന്നത് തടയണം; ഇന്ത്യക്കാര്‍ ആശങ്കയില്‍

ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇയു ഇതര കുടിയേറ്റം നെറ്റ് മൈഗ്രേഷന്‍ 3 ലക്ഷത്തിന് അടുത്തെത്തിച്ചെന്നാണ് കണക്കുകള്‍

ഇന്റര്‍ കമ്പനി ട്രാന്‍സ്ഫറുകള്‍ വിനിയോഗിച്ച് ബ്രിട്ടനിലെത്തുന്ന യൂറോപ്പ് ഇതര പ്രൊഫഷണലുകളെ തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹോം സെക്രട്ടറി സാജിദ് ജാവിദിന് മേല്‍ സമ്മര്‍ദം ചെലുത്തി മൈഗ്രേഷന്‍ വാച്ച്. മൈഗ്രേഷന്‍ ക്യാപ് മറികടന്ന് 60,000 യൂറോപ്പ് യൂണിയന്‍ ഇതര ജോലിക്കാര്‍ ഈ വഴി പ്രയോജനപ്പെടുത്തി ബ്രിട്ടനില്‍ എത്തുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദശകത്തിനിടെ പുതിയ റിക്രൂട്ട്‌മെന്റിനായി ഇന്റര്‍ കമ്പനി ട്രാന്‍സ്ഫര്‍ പ്രയോജനപ്പെടുത്തുന്നത് 25 ശതമാനം വര്‍ദ്ധിച്ചെന്നാണ് മൈഗ്രേഷന്‍ വാച്ച് പറയുന്നത്.

പ്രതിവര്‍ഷം 20,700 പേരായാണ് ഇയു ഇതര സ്‌കില്‍ഡ് തൊഴിലാളികളുടെ ക്യാപ് നിശ്ചയിച്ചിരിക്കുന്നത്. ഇന്‍ര്‍ കമ്പനി ട്രാന്‍സ്ഫര്‍ ഈ വിഭാഗത്തില്‍ വരുന്നില്ല. ഇയു ഇതര മൈഗ്രേഷന്‍ എന്ത് കൊണ്ട് കുറയുന്നില്ലെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണെന്ന് മൈഗ്രേഷന്‍ വാച്ച് ചെയര്‍ ആന്‍ഡ്രൂ ഗ്രീന്‍ പറയുന്നു. സര്‍ക്കാര്‍ ഇതിന് നേരെ കണ്ണടയ്ക്കുന്നതോ, ചെറിയ ഗ്രൂപ്പ് കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങുകയോ ആണ് ചെയ്യുന്നതെന്ന് ഗ്രീന്‍ ആരോപിക്കുന്നു.

1992-ന് ശേഷം ഐസിടി എട്ട് മടങ്ങ് വര്‍ദ്ധിച്ചെന്നാണ് മൈഗ്രേഷന്‍ വാച്ച് അവകാശപ്പെടുന്നത്. 1997-ല്‍ ഹോം ഓഫീസിന് 15000 ജോലിക്കാര്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും പ്രവേശനം നല്‍കി. ഇത് 2007-ല്‍ 47,000-വും, കഴിഞ്ഞ വര്‍ഷം 58,000 ആയും ഉയര്‍ന്നു. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇയു ഇതര കുടിയേറ്റം നെറ്റ് മൈഗ്രേഷന്‍ 3 ലക്ഷത്തിന് അടുത്തെത്തിച്ചെന്നാണ് കണക്കുകള്‍.

ഇയു രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ കുടിയേറ്റം കുറഞ്ഞപ്പോള്‍ ഇതിന് പുറമെ നിന്നുള്ളവരുടെ എണ്ണം 13 വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന തോതിലേക്ക് നീങ്ങുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകള്‍ ഇന്റര്‍ കമ്പനി ട്രാന്‍സ്ഫര്‍ വഴി ബ്രിട്ടനിലെത്തുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.