CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 54 Seconds Ago
Breaking Now

രാജകുടുംബത്തില്‍ ഈ വര്‍ഷത്തെ രണ്ടാം കല്ല്യാണം; യൂജീന്‍ രാജകുമാരിയുടെ മിന്നുകെട്ടിന് രാജകീയ അതിഥികള്‍ അണിനിരക്കും; ഇന്ത്യന്‍ സൂപ്പര്‍ നായിക പ്രിയങ്ക ചോപ്ര പങ്കെടുക്കുമോ?

ദി റോയല്‍ ചാനലിലും, ഡ്യൂക്ക് ഓഫ് യോര്‍ക്കിന്റെ യൂടൂബ് ചാനലിലും വിവാഹ ചടങ്ങുകള്‍ ലൈവായിരിക്കും

ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ വിവാഹമാമാങ്കം ഇന്ന് അരങ്ങേറുമ്പോള്‍ തിളങ്ങാന്‍ ഇന്ത്യന്‍ സൂപ്പര്‍നായികയും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. യൂജീന്‍ രാജകുമാരിയും, ജാക്ക് ബ്രൂക്‌സ്ബാങ്കും തമ്മിലുള്ള വിവാഹം വിന്‍ഡ്‌സര്‍ കാസിലില്‍ രാജകീയ അതിഥികളെ സാക്ഷിയാക്കി നടക്കുമ്പോള്‍ പ്രിയങ്ക ചോപ്രയും അതിഥികളുടെ കൂട്ടത്തില്‍ കാണുമെന്നാണ് അഭ്യൂഹങ്ങള്‍. മെഗാന്‍ മാര്‍ക്കിളിന്റെ ഉറ്റസുഹൃത്ത് കൂടിയായ പ്രിയങ്ക ഹാരി-മെഗാന്‍ വിവാഹച്ചടങ്ങിലും എത്തിയിരുന്നു.

യൂജീന്‍ രാജകുമാരിയുടെ വിവാഹത്തിന് തലേ ദിവസം ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങിയതോടെയാണ് പ്രിയങ്ക ചോപ്ര രാകീയ വിവാഹത്തില്‍ അതിഥിയാകുമെന്ന് വാര്‍ത്ത വന്നത്. മെഗാന്‍ മാര്‍ക്കിളുമായുള്ള ബന്ധത്തിലൂടെ 36-കാരിയായ താരം യൂജീനുമായി അടുപ്പം സൃഷ്ടിച്ചിരിക്കാമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.

26-കാരനായ ഗായകന്‍ നിക് ജോണാസുമായി എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരിക്കവെയാണ് പ്രിയങ്ക യുകെയില്‍ ഒറ്റയ്ക്ക് എത്തുന്നത്. 850 അതിഥികളെ സാക്ഷിയാക്കിയാണ് വെള്ളിയാഴ്ച സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ ജാക് ബ്രൂക്‌സ്ബാങ്ക്-യൂജീന്‍ വിവാഹം നടക്കുമ്പോള്‍ 850 അതിഥികള്‍ കാഴ്ച ദര്‍ശിക്കാനെത്തും. രാജ്ഞിക്ക് പുറമെ ഹാരി, മെഗാന്‍, കേംബ്രിഡ്ജ് ഡ്യൂക്കും ഡച്ചസും ഉള്‍പ്പെടെയുള്ള രാജകുടുംബം ചടങ്ങിനെത്തും.

ദി റോയല്‍ ചാനലിലും, ഡ്യൂക്ക് ഓഫ് യോര്‍ക്കിന്റെ യൂടൂബ് ചാനലിലും വിവാഹ ചടങ്ങുകള്‍ ലൈവായിരിക്കും. ഇതിന് പുറമെ രാജകുടുംബത്തിന്റെയും, ആന്‍ഡ്രൂവിന്റെയും ഫേസ്ബുക്ക് പേജുകളിലും ചടങ്ങ് ലൈവായി കാണാം.




കൂടുതല്‍വാര്‍ത്തകള്‍.