ഹണിമൂണ്‍ ആഘോഷിക്കാന്‍ പോകുമ്പോള്‍ മദ്യപിക്കുന്നത് അത്ര സുഖകരമായ കാര്യമാകണമെന്നില്ല. കൂട്ടത്തിലൊരാള്‍ മദ്യപിക്കാത്ത വ്യക്തിയാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ ഭാര്യയും ഭര്‍ത്താവും മദ്യപിക്കുന്ന കൂട്ടത്തിലാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴയും. പാശ്ചാത്യ ലോകത്ത് സ്ത്രീയും പുരുഷനും ഒരു പോലെ മദ്യപിക്കുന്നതിനാല്‍ ഇതിലത്ര പുതുമയുമില്ല. എന്നാല്‍ മദ്യപിച്ച് പൂസായി ബോധംകെട്ട് ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ പലരെയും കുഴപ്പത്തില്‍ ചാടിക്കാറുമുണ്ട്.
എന്തായാലും ബ്രിട്ടനില്‍ നിന്നും ശ്രീലങ്കയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തിയ ഈ ദമ്പതികള്‍ ചെയ്തൂകൂട്ടിയത് പോലൊരു സംഗതി ലോകത്ത് തന്നെ ചിലപ്പോള്‍ ആദ്യമാകും. ലണ്ടനില്‍ നിന്നുമാണ് 33-കാരി ജിനാ ലിയോണ്‍സും, 35-കാരി മാര്‍ക്ക് ലീയും ലങ്കയിലെത്തിയത്. മദ്യപിച്ച് ലക്കുകെട്ട ഇവര്‍ ഉറക്കം വിട്ടുണരുമ്പോഴാണ് ഒരു ഹോട്ടല്‍ തന്നെ സ്വന്തമാക്കിയ വിവരം അറിയുന്നത്.
ഹോട്ടല്‍ ജീവനക്കാരുമായി ചങ്ങാത്തത്തിലായതാണ് ഈ ദമ്പതികള്‍ പാരയായത്. ബീച്ചില്‍ ഇവരോടൊപ്പം റമ്മടിച്ച് ഇരിക്കവെയാണ് ഹോട്ടലിന്റെ ലീസ് കാലാവധി തീര്‍ന്നതായി ഒരു ജീവനക്കാരന്‍ പറയുന്നത്. 12 ഗ്ലാസ് റം വലിച്ചുകയറ്റിയ ദമ്പതികള്‍ പിന്നെ ഒന്നും നോക്കിയില്ല. മൂന്ന് വര്‍ഷത്തേക്ക് 30,000 പൗണ്ട്, ഏകദേശം 29,14,622 രൂപയ്ക്ക് ഹോട്ടല്‍ ലീസിനെടുത്തു.
മദ്യപിച്ച് ബോധംകെട്ട അവസ്ഥയില്‍ തന്നെയാണ് ഹോട്ടലിന്റെ ലീസിംഗ് ഡോക്യുമെന്റുകളും തയ്യാറാക്കി ഒപ്പുവെച്ചത്. എന്നാല്‍ തങ്ങള്‍ ശ്രീലങ്കയില്‍ ഒരു ഹോട്ടല്‍ വാങ്ങിയെന്ന് പിറ്റേന്ന് മാത്രമാണ് ഇവര്‍ തിരിച്ചറിയുന്നത്. ലണ്ടനില ഒറ്റമുറി ഫ്‌ളാറ്റില്‍ കഴിയുന്ന ദമ്പതികള്‍ ഇപ്പോള്‍ ലങ്കയില്‍ ഹോട്ടല്‍ ഉടമകളാണ്, ഒപ്പം ഇതിന്റെ പേരൊന്ന് മാറ്റുകയും ചെയ്തു- ലക്കി ബീച്ച് ടാങ്കെള്‍ എന്നാണ് പുതിയ പേര്. മദ്യം കൊണ്ടുവന്ന ഭാഗ്യം ആണല്ലോ ഈ ഹോട്ടല്‍.