CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 48 Minutes 49 Seconds Ago
Breaking Now

ബ്രക്‌സിറ്റ് ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും എങ്ങിനെയാകും? എന്‍എച്ച്എസില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമെന്ന് ജീവനക്കാര്‍; കാത്തിരിപ്പ് കൂടും, ജീവനക്കാരുടെ കുറവ് അസഹ്യമാകും

ബ്രക്‌സിറ്റ് മൂലം എന്‍എച്ച്എസിന് ഗുണങ്ങള്‍ വന്നുചേരുമെന്ന തെരേസ മേയുടെ പ്രഖ്യാപനങ്ങള്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ വിശ്വസിക്കുന്നില്ല

യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കുന്നതിന് എതിരെയുള്ള ആരോഗ്യ ജീവനക്കാരുടെ പ്രതിഷേധം കൂടുതല്‍ കടുപ്പമാകുന്നു. ബ്രക്‌സിറ്റോടെ എന്‍എച്ച്എസിന്റെ അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് യുകെയിലെ ഭൂരിപക്ഷം ഡോക്ടര്‍മാരും, നഴ്‌സുമാരും ചിന്തിക്കുന്നത്. രോഗികളുടെ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നതോടൊപ്പം ജീവനക്കാരുടെ എണ്ണക്കുറവ് രൂക്ഷമാകുമെന്നും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു.

യൂഗോവ് നടത്തിയ സര്‍വ്വെയിലാണ് ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും ഇടയില്‍ ബ്രക്‌സിറ്റ് വിരോധം വര്‍ദ്ധിക്കുകയാണെന്ന് വ്യക്തമായത്. ഇപ്പോള്‍ ഹിതപരിശോധന നടത്തിയാല്‍ യൂറോപ്പിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് 75% പേരും പറയുന്നത്. 2016-ല്‍ ഇതേ ചോദ്യത്തിന് 66% പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്.

ബ്രക്‌സിറ്റിന് ശേഷം എന്‍എച്ച്എസ് കൂടുതല്‍ ശോഷിക്കുമെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്ത 64% പേരും കരുതുന്നത്. വെറും 7% പേര്‍ മാത്രമാണ് കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന ശുഭാപ്തി വിശ്വാസമുള്ളത്. എന്‍എച്ച്എസില്‍ നല്‍കുന്ന സേവനങ്ങളുടെ നിലവാരം താഴേക്ക് പോകുമെന്നാണ് 57% പേരും കരുതുന്നത്.

ബ്രക്‌സിറ്റ് മൂലം എന്‍എച്ച്എസിന് ഗുണങ്ങള്‍ വന്നുചേരുമെന്ന തെരേസ മേയുടെ പ്രഖ്യാപനങ്ങള്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ വിശ്വസിക്കുന്നില്ല. ഇയു ബജറ്റിലേക്ക് പണം നല്‍കേണ്ടി വരാത്തതിനാല്‍ അധിക തുക എന്‍എച്ച്എസിന് നല്‍കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. ബ്രക്‌സിറ്റ് ആഴ്ചയില്‍ 350 മില്ല്യണ്‍ പൗണ്ട് ലാഭം സമ്മാനിക്കുമെന്നും ഇത് എന്‍എച്ച്എസിന് നല്‍കുമെന്നുമായിരുന്നു ലീവ് ക്യാംപെയിന്റെ പ്രധാന വാഗ്ദാനം.

എന്നാല്‍ ഇത് ശുദ്ധ നുണയാണെന്ന് 83 ശതമാനം പേര്‍ കരുതുന്നു. വിദേശത്ത് നിന്നുമുള്ള നഴ്‌സുമാരും ഡോക്ടര്‍മാരും ഇല്ലാതെ എന്‍എച്ച്എസിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് 88% പേരും ചിന്തിക്കുന്നു. യുകെ പൗരന്‍മാരെ പരിശീലിപ്പിച്ച് രംഗത്തിറക്കാന്‍ നിസ്സാര സമയമൊന്നും പോരെന്നും ആരോഗ്യ രംഗത്തെ ജീവനക്കാര്‍ തറപ്പിച്ച് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.