CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 5 Seconds Ago
Breaking Now

ബ്രക്‌സിറ്റ് കാലാവധി നീട്ടാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലേ തിരിച്ചടി; തെരേസ മേയെ തെറിപ്പിക്കാന്‍ പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും ഒരുമിക്കുന്നു; ടോറി പാര്‍ട്ടിയില്‍ പൊട്ടിത്തെറി

ബ്രക്‌സിറ്റ് നടപടികള്‍ 2020 ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്

പ്രധാനമന്ത്രി കസേരയില്‍ തുടരാനുള്ള തെരേസ മേയുടെ ശ്രമങ്ങള്‍ക്ക് പുതിയ അഗ്നിപരീക്ഷ. ബ്രക്‌സിറ്റ് കാലാവധി നീട്ടാനുള്ള മേയുടെ ശ്രമങ്ങള്‍ക്കെതിരെ പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും രംഗത്ത് വന്നതോടെയാണ് നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നത്. മുന്‍ ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ഉള്‍പ്പെടെയുള്ളവരാണ് പ്രധാനമന്ത്രിക്കെതിരെ അതിശക്തമായി രംഗത്ത് വരുന്നത്.

അതേസമയം ഡേവിഡ് ഡേവിസ് നേതൃത്വത്തിന് നേര്‍ക്കല്ല ചോദ്യം ഉയര്‍ത്തുന്നതെന്നാണ് ഇദ്ദേഹവുമായി ബന്ധമുള്ളവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നയം മാറ്റണമെന്നാണ് ആവശ്യം. ടോറി എംപിമാരില്‍ നല്ലൊരു ഭാഗം എംപിമാരും ഡേവിസിനെ കെയര്‍ടേക്കറായി നിയോഗിക്കാനുള്ള താല്‍പര്യവും പ്രകടിപ്പിച്ച് കഴിഞ്ഞു. ബ്രക്‌സിറ്റ് എംപിമാര്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന കത്തയയ്ക്കാനുള്ള ചര്‍ച്ചകളും ആരംഭിച്ച് കഴിഞ്ഞെന്ന് ഒരു മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് നേതാവ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കാനുള്ള സമയം ദീര്‍ഘിപ്പിക്കുന്നത് തെറ്റായ നീക്കമാകുമെന്ന് ജേക്കബ് റീസ് മോഗ് ഓര്‍മ്മിപ്പിച്ചു. ഇതിനിടെ യൂറോപ്പ് അനുകൂലികളായ നൂറോളം ടോറി എംപിമാര്‍ കരാറില്ലാതെ ബ്രക്‌സിറ്റ് പൂര്‍ത്തിയാക്കുന്നത് തടയാനുള്ള നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയുടെ വിശ്വാസം തന്നെ മേയ്ക്ക് നഷ്ടമായിരിക്കുന്നുവെന്ന് മുന്‍ മന്ത്രി നിക്ക് ബോള്‍സ് പറഞ്ഞു.

ബ്രക്‌സിറ്റ് നടപടികള്‍ 2020 ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഇതുവഴി ഇയു നിയമങ്ങളും, ജനങ്ങളുടെ സൗജന്യ യാത്രയും അംഗീകരിക്കുന്നതോടൊപ്പം ഡിവോഴ്‌സ് ബില്ലിന് പുറമെ ബില്ല്യണ്‍ കണക്കിന് തുകയും യുകെയ്ക്ക് ചെലവ് വരുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.