CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 15 Seconds Ago
Breaking Now

കൂടംകുളം: പാരിസ്ഥിതികാനുമതി നല്‍കാന്‍ ശുപാര്‍ശ

കൂടംകുളം ആണവനിലയത്തിന് പാരിസ്ഥിതികാനുമതി നല്‍കാന്‍ ശുപാര്‍ശ. വിദഗ്ധസമിതിയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. നിലയത്തില്‍ നിന്ന് വെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള അനുമതി നല്‍കാനും ശുപാര്‍ശയുണ്ട്.

ആണവനിലയത്തില്‍ നിന്നുള്ള ജലത്തില്‍ ഉണ്ടായേക്കാവുന്ന അണുവികിരണങ്ങള്‍ കടലിലെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

കൂടംകുളം ആണവനിലയത്തിലെ ആദ്യ റിയാക്ടര്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. ഡര്‍ബനില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.

6 റിയാക്ടറുകള്‍ സ്ഥാപിക്കുമെന്നാണ് റഷ്യയുമായുള്ള കരാര്‍. ആയിരം മെഗാവാട്ട് ശേഷിയുള്ളതാണ് ആദ്യറിയാക്ടര്‍. മറ്റു രണ്ടു റിയാക്ടറുകളുടെ കാര്യത്തില്‍ ആഭ്യന്തരമായി അനുമതി ലഭിച്ചിട്ടുണ്ടെന്നും കരാര്‍ ഒപ്പിടുന്ന മുറയ്ക്ക് നിര്‍മാണം തുടങ്ങാമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.