CURRENCY RATE -
1 GBP :
100.35 INR
1 EUR :
83.52 INR
1 USD :
75.04 INR
Last Updated :
1 Hours 53 Minutes 1 Seconds Ago
Breaking Now

ഭൂമിദാന കേസ്: കെ.നടരാജനോട് സുപ്രീംകോടതി വിശദീകരണം തേടി

കാസര്‍കോട് ഭൂമിദാന കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന വിവരാവകാശ കമ്മീഷനംഗം കെ നടരാജന് സുപ്രീംകോടതിയുടെ നോട്ടീസ്.

വി എസ് അച്യുതാനന്ദന്‍ പ്രതിയായ ഭൂമിദാനക്കേസിന്റെ അന്വേഷണത്തില്‍ ഇടപെട്ടതിനെ കുറിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. ഗവര്‍ണ്ണറുടെ റഫറന്‍സിന്റെ അടിസ്ഥാനത്തിലാണ്  വിശദീകരണം തേടിയത്.വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടരാജനെ വിവരാവകാശ കമ്മീഷനില്‍ നിന്ന് പുറത്താക്കാന്‍ സുപ്രീംകോടതി ശുപാര്‍ശ നല്‍കും.

ഇന്ത്യയുടെ ചരിത്രത്തില്‍  ആദ്യമായാണ് വിവരാവകാശ കമ്മീഷന് ഗവര്‍ണ്ണറുടെ റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ഇപ്പോള്‍ നടപടിയ്ക്ക് ഒരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് കെ.നടരാജന് സുപ്രീംകോടതി നോട്ടീസ് അയച്ചത്.നേരത്തെ കാസര്‍കോട് ഭൂമിദാന കേസിന്റെ അന്വേഷണത്തില്‍ കെ.നടരാജന്‍ ഇടപെട്ടു എന്ന ആരോപണമുര്‍ന്നതിനെ  തുടര്‍ന്ന് എ.ഡി.ജി.പി ശ്രീലേഖ ഇതേ കുറിച്ച് അന്വേഷിയ്ക്കുകയും നടരാജന്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചു  എന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  നടരാജന് വിവരാവകാശ കമ്മീഷന്‍ സ്ഥാനത്തു നിന്ന് സസ്പെന്റ് ചെയ്തിരുന്നു.തുടര്‍ന്നാണ് ഗവര്‍ണ്ണര്‍ ഇതേ സംബന്ധിക്കുന്ന റഫറന്‍സ് സുപ്രീം കോടതിയ്ക്ക് അയച്ചത്. ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തേണ്ടത് സുപ്രീം കോടതിയാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഇപ്പോള്‍ നടരാജനോട്  വിശദീകരണം തേടിയിരിക്കുന്നത്.

ഭൂമിദാന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അദ്ദേഹം ഇടപെട്ടിട്ടുണ്ടോയെന്നും ഡിജിപി ശ്രീലേഖയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ  സംബന്ധിച്ചുള്ള അഭിപ്രായം അറിയിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് വിശദീകരണം നല്‍കണമെന്ന് കെ.നടരാജനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

 

നടരാജന്‍ നല്‍കുന്ന വിശദജീകരണം സുപ്രീം കോടതിയിലെ മുതിര്‍ന്ന് ജഡ്ജി പരിശോധിയ്ക്കും ഇതിനു ശേഷം ആവശ്യമാണെങ്കില്‍ വാദം കേള്‍ക്കാനും വിശദീകരണം തൃപ്തികരമല്ല എന്നു കണ്ടാല്‍ നടപടി സ്വീകരിക്കാനുള്ള അധികാരവും സുപ്രീംകോടതിയ്ക്കുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.