CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 34 Minutes 15 Seconds Ago
Breaking Now

വിന്റര്‍ വരുന്നു; രക്തദാനത്തിന് അടിയന്തര അപേക്ഷ വെച്ച് യുകെ ബ്ലഡ് സര്‍വ്വീസസ്; രക്ത ശേഖരം താഴ്ന്ന നിലയില്‍; ചില ടൈപ്പ് രക്തം പകുതി പോലുമില്ല

രക്തത്തിന്റെ ഷെല്‍ഫ് ലൈഫ് 35 ദിവസവും, പ്ലേറ്റ്‌ലെറ്റുകളുടേത് കേവലം 7 ദിവസവുമാണ്.

അടിയന്തരമായി 150,000 ബ്ലഡ് ഡൊണേഷനുകള്‍ യുകെയില്‍ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ അടിയന്തരമായി രക്തദാനം ചെയ്യാനാണ് യുകെ ബ്ലഡ് സര്‍വ്വീസസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിന്ററില്‍ നേരിടുന്ന വര്‍ദ്ധിച്ച ഡിമാന്‍ഡ് നേരിടാന്‍ എന്‍എച്ച്എസിനെ സഹായിക്കണമെന്ന് അപേക്ഷയില്‍ പറയുന്നു. 

രാജ്യത്ത് രക്തശേഖരം ഇപ്പോള്‍ താഴ്ന്ന നിലയിലാണ്. ചില തരം ബ്ലഡ് പകുതി പോലും ലഭ്യമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഒ നെഗറ്റീവ്, ബി നെഗറ്റീവ്, ഒ പോസിറ്റീവ്, ആര്‍ഒ ബ്ലഡ് എന്നിവയാണ് ഇതില്‍ പെടുന്നത്. 

കറുത്തവര്‍ഗ്ഗ പാരമ്പര്യത്തില്‍ പെട്ട ജനങ്ങളും രക്തദാനം ചെയ്യാന്‍ തയ്യാറാകണമെന്നാണ് അഭ്യര്‍ത്ഥന. സിക്കിള്‍ സെല്‍ രോഗത്തെ ചികിത്സിക്കുന്നതിനായാണ് ഇത്. ദിവസേന 5000 രക്തദാതാക്കളെയാണ് ഹെല്‍ത്ത് സര്‍വ്വീസിന് ആവശ്യമുള്ളത്. 

ഇപ്പോള്‍ മുതല്‍ ന്യൂഇയര്‍ വരെ വലിയ തോതില്‍ രക്തദാനം നടത്തിയെങ്കിലാണ് രോഗികള്‍ക്ക് ആവശ്യമായ രക്തം ശേഖരിച്ച് സൂക്ഷിക്കാന്‍ കഴിയൂവെന്ന് അധികൃതര്‍ പറയുന്നു. രക്തത്തിന്റെ ഷെല്‍ഫ് ലൈഫ് 35 ദിവസവും, പ്ലേറ്റ്‌ലെറ്റുകളുടേത് കേവലം 7 ദിവസവുമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.