CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 1 Minutes 44 Seconds Ago
Breaking Now

വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെങ്കില്‍ രാജിവെയ്ക്കും; ബ്രക്‌സിറ്റ് കരാറില്‍ തെരേസ മേയെ ഭീഷണിപ്പെടുത്താന്‍ അഞ്ചംഗ ക്യാബിനറ്റ് സംഘം; നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബാക്ക്‌സ്‌റ്റോപ്പ് ഒഴിവാക്കണം; കടുപ്പക്കാരിയെന്ന് സ്വയം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ അടുത്ത നീക്കം എന്ത്?

അവിശ്വാസ വോട്ടെടുപ്പ് ഒഴിവാക്കാനും ഈ അഞ്ച് മന്ത്രിമാരുടെ പിന്തുണ സഹായിക്കും

എന്‍വയോണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവിനൊപ്പം നാല് ക്യാബിനറ്റ് അംഗങ്ങളും ചേര്‍ന്ന് ബ്രക്‌സിറ്റ് കരാറില്‍ തെരേസ മേയെ ഭീഷണിപ്പെടുത്തുന്നു. കരാറില്‍ സുപ്രധാനമായ മാറ്റങ്ങള്‍ക്ക് തയ്യാറായില്ലെന്ന് രാജിവെയ്ക്കുമെന്നാണ് അഞ്ചംഗ സംഘത്തിന്റെ മുന്നറിയിപ്പ്. കൂടുതല്‍ മന്ത്രിമാര്‍ രാജിവെയ്ക്കുന്ന അവസ്ഥ നേരിട്ടാല്‍ പ്രധാനമന്ത്രിയുടെ നില കൂടുതല്‍ പരുങ്ങലിലാകും. ഈ അവസ്ഥ മുതലാക്കി നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബാക്ക്‌സ്‌റ്റോപ്പ് പരിപാടിയ്ക്ക് തടയിടുകയാണ് ഇവരുടെ ലക്ഷ്യം. ഗോവിന് പുറമെ ആന്‍ഡ്രിയ ലീഡ്‌സം, ക്രിസ് ഗ്രെയ്‌ലിംഗ്, പെന്നി മോര്‍ഡൗണ്ട്, ലിയാം ഫോക്‌സ് എന്നിവരാണ് പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. 

ബ്രസല്‍സിലേക്ക് മടങ്ങിച്ചെന്ന് മറ്റൊരു കരാര്‍ അനുവദിച്ച് വാങ്ങാന്‍ ഇനിയും സമയം വൈകിയിട്ടില്ലെന്ന് ഈ സംഘം ഓര്‍മ്മിപ്പിക്കുന്നു. ബ്രിട്ടനിലേക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ട് വഴിയുള്ള വാതിലുകള്‍ തുറന്നിടുകയും, ഇതിന്റെ പേരില്‍ യൂറോപ്യന്‍ നിയമങ്ങള്‍ അനുസരിക്കേണ്ടിയും വരുമെന്ന് വ്യക്തമായതോടെയാണ് ബ്രിട്ടീഷ് മന്ത്രിസഭയില്‍ നിന്നും കൂട്ടരാജി ഉണ്ടായത്. രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് രാജിവെച്ചത്. ഇവര്‍ക്ക് പിന്നാലെ രാജിവെയ്ക്കുമെന്ന് കരുതിയ അഞ്ചംഗ സംഘം മന്ത്രിസഭയില്‍ തുടര്‍ന്ന് വിലപേശല്‍ നടത്താനാണ് ശ്രമം. സ്വയം അല്‍പ്പം കടുപ്പക്കാരിയെന്ന് പ്രഖ്യാപിച്ച തെരേസ മേയ് ഇവരുടെ വലയില്‍ വീഴുമോയെന്നാണ് ഇനി കാത്തിരിക്കുന്നത്. 

യുകെയ്ക്ക് വേണ്ടി ബ്രക്‌സിറ്റ് കരാര്‍ നേടിയെടുക്കാന്‍ പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കുമെന്ന് ലീഡ്‌സം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കരാറില്‍ ചില ഭേദഗതികള്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പരസ്പര ധാരണയോടെ ഗുണകരമായ കരാര്‍ നേടാന്‍ ഇനിയും സമയം ബാക്കിയുണ്ടെന്ന് ഇവര്‍ പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. കരാറില്‍ പ്രതിഷേധിച്ച് ഡൊമിനിക് റാബ്, എസ്തര്‍ മക്വെ എന്നിവരുടെ പാത പിന്തുടരാന്‍ തങ്ങളും ആലോചിക്കുന്നുണ്ട്. ഇത് തെരേസ മേയുടെ വിധി നിശ്ചയിക്കുമായിരുന്നു. അതുകൊണ്ട് തന്നെയാണ് താല്‍ക്കാലികമായ മേയ്ക്ക് ആയുസ്സ് നീട്ടിനല്‍കിയത്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം രാജി ഉണ്ടാകുമെന്ന് നേതാക്കള്‍ മേയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

തെരേസ മേയുടെ നേതൃസ്ഥാനത്തെ ചോദ്യം ചെയ്യാനുള്ള അവിശ്വാസ വോട്ടെടുപ്പ് ഒഴിവാക്കാനും ഈ അഞ്ച് മന്ത്രിമാരുടെ പിന്തുണ സഹായിക്കും. ബ്രക്‌സിറ്റുകാരെ ശാന്തരാക്കി വോട്ടിംഗ് ഒഴിവാക്കാന്‍ ഇവര്‍ക്ക് ഇടപെടാന്‍ കഴിയും. ഇതെല്ലാം ചേര്‍ത്താണ് അഞ്ചംഗ സംഘത്തിന്റെ വിലപേശല്‍. തെരേസ മേയ് ഇതിന് വഴങ്ങിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്ന് തീര്‍ച്ച. 




കൂടുതല്‍വാര്‍ത്തകള്‍.